മേപ്പാടി > കോഴിക്കോട് ജില്ലയിലും ഭൂമികുലുക്കത്തിനു സമാനമായ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടു. കൂടരഞ്ഞിയിലാണ് ശബ്ദം കേട്ടതായി നാട്ടുകാർ അറിയിക്കുന്നത്. വയനാട് ജില്ലയിലെ ചിലഭഗങ്ങളിൽ രാവിലെ മുതല് ഭൂമിക്കടിയില് നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്ട്ടുകളുണ്ടായിരുന്നു. ഒരു മിനിറ്റിനിടെ രണ്ട് തവണ സ്ഫോടനത്തിനു സമാനമായ ശബ്ദം കേട്ടതായും പ്രകമ്പനം അനുഭവപ്പെട്ടതായുമാണ് വിവരം. ഇതിനെ തുടർന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയില് നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങി. വയനാട്ടിലെ ദുരന്തബാധിത മേഖലയിലും പ്രകമ്പനം അനുഭവപ്പെട്ടതിനെ തുടർന്ന് തിരച്ചിൽ നിർത്തിവച്ചിരിക്കുകയാണ്. നിലവിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രകമ്പനം ഉണ്ടായതായി ഔദ്യോഗികവൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഉറവിടം സംബന്ധിച്ച് വ്യക്തമല്ല. ഉഗ്ര ശബ്ദം ഭൂചനം ആണോ എന്ന് പറയാറായിട്ടില്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നത്.