പാരീസ്: ഒളിമ്പിക്‌സ് ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി. നിലവിലെ സ്വർണ മെഡൽ ജേതാവായ നീരജിനെ പിന്തള്ളി പാകിസ്ഥാന്റെ അർഷദ് നദീം സ്വർണം സ്വന്തമാക്കി. ഒളിമ്പിക്‌സിലെ ഇതുവരെയുള്ള റെക്കോർഡിനെ പിന്തള്ളി 92.97 മീറ്റർ ദൂരമെറിഞ്ഞാണ് നദീം സ്വർണം നേടിയത്. നീരജ് 89.45 ദൂരമെറിഞ്ഞു. നീരജിന്റെ ആറ് ശ്രമങ്ങളിൽ അഞ്ചും ഫൗളായിരുന്നു. പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്. ഗ്രനാഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സിനാണ് വെങ്കലം. 88.54 മീറ്റർ എറിഞ്ഞാണ് താരം വെങ്കലം നേടിയത്.
തന്റെ രണ്ടാമത്തെ ശ്രമത്തിൽ തന്നെ പാകിസ്ഥാൻ താരം റെക്കോർഡ് ദൂരം കണ്ടെത്തി. ടോക്യോ ഒളിമ്പിക്‌സിൽ അഞ്ചാം സ്ഥാനത്തായിരുന്നു നദീം. പത്ത് മീറ്റർ വ്യത്യാസത്തിലാണ് ഇത്തവണ നദീം ജാവലിൻ പായിച്ചത്. തന്റെ അവസാന ശ്രമത്തിൽ 91.79 ദൂരമെറിയാനും നദീമിന് സാധിച്ചു. ആദ്യമായിട്ടാണ് ഒരു താരം ഒളിമ്പിക്‌സിൽ രണ്ട് തവണ 90 മീറ്റർ ദൂരം പായിക്കുന്നത്. ട്രാക്ക് ആൻഡ് ഫീൽഡിൽ പാകിസ്ഥാന്റെ ആദ്യ മെഡൽ കൂടിയാണിത്. നീരജ് തന്റെ രണ്ടാം ശ്രമത്തിലാണ് വെള്ളി മെഡലിനുള്ള ദൂരം കണ്ടെത്തിത്.
വെള്ളിയിൽ ഒതുങ്ങിയെങ്കിലും പാരിസിലും നീരജ് പുതിയ ചരിത്രമെഴുതി. ഒളിമ്പിക്‌സിൽ അത്ലറ്റിക്സിൽ തുടരെ വ്യക്തിഗത മെഡൽ രണ്ട് തവണ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് മാറി. ഒളിമ്പിക്‌സ് അത്ലറ്റിക്സിൽ സ്വർണവും പിന്നാലെ വെള്ളിയും നേടുന്ന ആദ്യ താരമായും നീരജ് മാറി.
Read More
- അഭിമാനം വാനോളം; ഹോക്കിയിൽ ഇന്ത്യക്ക് പൊന്നുപോലൊരു വെങ്കലം
- സ്വർണ്ണം എറിഞ്ഞിടാൻ നീരജ് ഇന്ന് കളത്തിലിറങ്ങും
- വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. വെള്ളി മെഡൽ കിട്ടുമോയെന്ന് ഇന്നറിയാം
- ഒപ്പമുണ്ട്, ശക്തമായി തിരിച്ചു വരൂ; വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി
- ആശ്വാസ വിജയം തേടി ഇന്ത്യ; രണ്ടാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം