പാരിസ്
അച്ചടക്കനടപടിയുടെ ഭാഗമായി ഇന്ത്യൻ ഗുസ്തി താരം ആന്റിം പംഗലിന് മൂന്ന് വർഷത്തെ വിലക്ക് ഏർപ്പെടുത്തുമെന്ന വാർത്ത നിഷേധിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒസി). മത്സരത്തിനുപിന്നാലെ പംഗലിനെയും സഹോദരിയെയും പൊലീസ് അറസ്റ്റ് ചെയ്തെന്ന വാർത്ത താരം നിഷേധിച്ചു. വനിതകളുടെ 53 കിലോ ഗുസ്തി മത്സരത്തിലെ തോൽവിക്കുപിന്നാലെ ടീം അധികൃതരുടെ അനുവാദത്തോടെയാണ് ഒളിമ്പിക് വില്ലേജിന് പുറത്തുപോയതെന്ന് പംഗൽ വിശദീകരിച്ചു. പാരിസിലെ ഹോട്ടലിൽ കഴിയുന്ന അനുജത്തിയുടെ അടുത്തേക്കാണ് പോയത്. തുടർന്ന് തന്റെ സാധനങ്ങൾ എടുക്കാൻ ഒളിമ്പിക് വില്ലേജിലെത്തിയപ്പോൾ ചോദ്യം ചെയ്യാനായി അനുജത്തിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും പംഗൽ സമൂഹമാധ്യമത്തിലൂടെ വിശദീകരിച്ചു.















