പാരീസ്:കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകൾ വാനോളമുയർത്തി നീരജ് ചോപ്ര ഇന്ന് കളത്തിലിറങ്ങും. വിനേഷ് ഫോഗട്ടിൻറെ മെഡൽ നഷ്ടത്തിൽ നിരാശരായ ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷയുടെ പുതുമുകുളങ്ങൾ നൽകിയാണ് നീരജ് ജാവലിൻ ത്രോ ഫൈനൽ മത്സരത്തിനായി വ്യാഴാഴ്ച മത്സരത്തിനിറങ്ങുന്നത്. ടോക്കിയോയിൽ നേടിയ സ്വർണം നിലനിർത്താനാണ് നീരജിന്റെ ശ്രമം. യോഗ്യതാറൗണ്ടിൽ 89.34 മീറ്റർ ദൂരമെറിഞ്ഞ് ഒന്നാം സ്ഥാനക്കാരനായാണ് നീരജ് ഫൈനലിലേക്ക് മുന്നേറിയത്.സീസണിൽ നീരജിൻറെ ഏറ്റവും മികച്ച പ്രകടനവും യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച ത്രോയും ആയിരുന്നു ഇത്. നീരജ് അടക്കം 12 താരങ്ങളാണ് ഫൈനലിൽ മത്സരിക്കുന്നത്. കരിയറിൽ ആദ്യമായി നീരജ് ശനിയാഴ്ച 90 മീറ്റർ മറികടക്കുമോ എന്നാണ് ഇന്ത്യൻ ആരാധകർ ഉറ്റുനോക്കുന്നത്.
വെല്ലുവിളികൾ
നീരജിനൊപ്പം ഫൈനലിൽ മത്സരിക്കുന്ന അഞ്ച് താരങ്ങൾ 90 മീറ്റിൽ അധികം ദൂരം കണ്ടെത്തിയവരാണ്. ചൊവ്വാഴ്ച നടന്ന യോഗ്യതാ റണ്ടിൽ ആദ്യ ശ്രമത്തിൽ തന്നെ 89.34 മീറ്റർ ദൂരം താണ്ടിയാണ് നീരജ് ഫൈനലിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച ത്രോയും നീരജിൻറേതായിരുന്നുവെന്ന് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു.84 മീറ്ററായിരുന്നു ഫൈനലിലേക്ക് യോഗ്യത നേടാൻ താണ്ടേണ്ട ദൂരം.
ഫൈനലിൽ നീരജിൻറെ പ്രധാന എതിരാളികളികളാവുമെന്ന് കരുതുന്ന പാക് താരം അർഷാദ് നദീ(86.59), ജർമനിയുടെ ജൂലിയൻ വെബ്ബർ (87.76), കെനിയയുടെ ജൂലിയൻ യെഗോ (85.97), ലോക ഒന്നാം നമ്പർ താരം ചെക്ക് റിപ്പബ്ലിക്കിൻറെ യാക്കൂബ് വാദ്ലെജ് (85.63), ഫിൻലൻഡിൻറെ ടോണി കെരാനൻ (85.27), ഗ്രനെഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ്(88.63),ബ്രസീലിൻറെ ഡാ സിൽവ ലൂയിസ് മൗറീഷ്യോ(85.91), മോൾഡോവൊയുടെ ആൻഡ്രിയാൻ മർദാറെ(84.13) എന്നിവർക്കൊപ്പം 84 മീറ്റർ പിന്നിട്ടില്ലെങ്കിലും യോഗ്യതാ റൗണ്ടിൽ മികച്ച ദൂരം പിന്നിട്ട ഫിൻലൻഡിൻറെ ഒലിവർ ഹെലാൻഡർ(83.81), ട്രിൻബാൻഗോനിയുടെ കെഷോം വാൽക്കോട്ട്(83.02), ഫിൻലൻഡിൻറെ ലാസി എറ്റെലെറ്റാലോ(82.91) എന്നിവരാണ് നീരജിനൊപ്പം മെഡൽ പോരാട്ടത്തിൽ മത്സരിക്കുന്നത്.
എവിടെ കാണാം
രാത്രി 11.55നണ് ജാവിൻ ത്രോ ഫൈനലിന് തുടക്കമാവുക. സ്‌പോർട്‌സ് 18 നെറ്റ്വർക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാവും.
Read More
- വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. വെള്ളി മെഡൽ കിട്ടുമോയെന്ന് ഇന്നറിയാം
- ഒപ്പമുണ്ട്, ശക്തമായി തിരിച്ചു വരൂ; വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി
- ആശ്വാസ വിജയം തേടി ഇന്ത്യ; രണ്ടാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം
- Vinesh Phogat Disqualified: പാരിസ് ഒളിമ്പിക്സിൽ മെഡൽ നഷ്ടം, വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി
- വിരോജിത നേട്ടത്തിന് വിനേഷ് ഫോഗട്ടിന് പ്രചോദനമായി അമ്മ