കോഴിക്കോട്> ലോകസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ബിജെപി സർക്കാർ കാട്ടുന്ന പ്രതികാരമാണ് വഖഫ് നിയമ ഭേദഗതി ബില്ലെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
വഖഫ് ബിൽ തികഞ്ഞ പക്ഷപാതപവും വിവേചനവുമാണ്. മതവിഭാഗങ്ങൾക്കുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന ബിൽ നിയമപരമായി നിലനിൽക്കില്ല. കേന്ദ്രസർക്കാർ രാഷ്ട്രീയ ലക്ഷ്യമിട്ടാണിത് കൊണ്ടുവരുന്നതെന്നും കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.