തിരുവനന്തപുരം > കഴിഞ്ഞ ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണമായ തീരദേശ ന്യൂനമർദപാത്തി ദുർബലമായി. അറബിക്കടലിൽ കാലവർഷക്കാറ്റിന് ശക്തി കുറഞ്ഞതോടെ സംസ്ഥാനത്ത് കാലവർഷം ദുർബലമായി. എന്നാൽ, മലയോര മേഖലകളിൽ ഒറ്റപ്പെട്ട മഴ തുടരും. കേരളം, കർണാടക, – ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല.