കൊച്ചി > വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം എംപിയും കോൺഗ്രസ് നേതാവുമായ ഹൈബി ഈഡൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ഒരു മാസത്തെ ശമ്പളത്തുകയാണ് ഹെെബി ഈഡൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഒരു ലക്ഷം രൂപയുടെ ചെക്ക് എറണാകുളം കളക്ടറെ എംപി ഏൽപ്പിക്കുകയായിരുന്നു.