കൊളംബോ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ആശ്വാസ വിജയം തേടിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യയെ സംബന്ധിച്ച്, ആദ്യ രണ്ടു മത്സരങ്ങളിലെ പരാജയം അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. ടീമിൽ രണ്ടു മറ്റങ്ങളോടെയാണ് മന്ദഗതിയിലുള്ള കൊളംബോയിലെ പിച്ചിലേക്ക് ഇന്ത്യ ഇന്നെത്തിയിരിക്കുന്നത്.
കെ.എല്‍ രാഹുലിന് പകരക്കാരനായി റിഷഭ് പന്തിനെയും, അര്‍ഷ്ദീപ് സിങിന് പകരം റിയാന്‍ പരാഗിനെയുമാണ് ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേ സമയം, അഖില ധനഞ്ജയക്ക് പകരം മഹീഷ തീക്ഷണയെ ശ്രീലങ്ക പരീക്ഷിക്കും. അർഷ്ദീപ് പുറത്തായതോടെ ഇന്ത്യൻ നിര മുഹമ്മദ് സിറാജ് എന്ന ഒറ്റ പേസറിലേക്ക് ചുരിങ്ങി.
Rishabh Pant is making his return to ODI cricket after a long absence. 🙌
He played his last ODI against New Zealand on November 30, 2022! pic.twitter.com/9QkuN8l4iT
— CricTracker (@Cricketracker) August 7, 2024
ടോസ് നിർണായകമായ മത്സരത്തിൽ ടോസ് നേടിയ ലങ്കൻ ക്യാപ്റ്റൻ ചരിത് അസലങ്ക, രോഹിതിനും സംഘത്തിനും എതിരെ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു.
A beautiful message by Virat Kohli to Riyan Parag. 🇮🇳
– Riyan, The star for future. pic.twitter.com/YKSwAEtsUR
— Johns. (@CricCrazyJohns) August 7, 2024
പ്ലേയിങ് ഇലവൻ
ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, റിഷഭ് പന്ത്, ശ്രേയസ് അയ്യർ, റിയാൻ പരാഗ്, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.
ശ്രീലങ്ക: പാത്തും നിസങ്ക, അവിഷ്‌ക ഫെർണാണ്ടോ, കുസൽ മെൻഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ജനിത് ലിയാനഗെ, കമിന്ദു മെൻഡിസ്, ദുനിത് വെല്ലലഗെ, മഹീഷ് തീക്ഷണ, ജെഫ്രി വാൻഡർസെ, അസിത ഫെർണാണ്ടോ.
Read More
- Vinesh Phogat Disqualified: പാരിസ് ഒളിമ്പിക്സിൽ മെഡൽ നഷ്ടം, വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും
- വിരോജിത നേട്ടത്തിന് വിനേഷ് ഫോഗട്ടിന് പ്രചോദനമായി അമ്മ
- പാരീസ് ഒളിമ്പിക്സ്; ചരിത്രം കുറിച്ച് വിനേഷ് ഫോഗട്ടിന്റെ തേരോട്ടം
- ഹോക്കിയിൽ പൊരുതി തോറ്റു; ഇനി വെങ്കലപ്രതീക്ഷ
- പാരീസ് ഒളിംപിക്‌സ്; ആദ്യ ത്രോയിൽ ഫൈനലുറപ്പിച്ച് നീരജ് ചോപ്ര
- പാരിസ് ഒളിമ്പിക്‌സ്; ബാഡ്മിന്റണിൽ ഇന്ത്യക്ക് നിരാശ