ന്യൂഡൽഹി
ബംഗ്ലാദേശിൽ ജനകീയ മുന്നേറ്റത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവച്ച് രാജ്യം വിടേണ്ടിവന്ന ഷെയ്ഖ് ഹസീനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യയിൽ പ്രവാസ ജീവിതം നയിക്കുന്ന ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിൻ.
“മരണക്കിടക്കയിലുള്ള അമ്മയെകാണാൻ 1999ൽ ബംഗ്ലാദേശിലെത്തിയ എന്നെ ഇസ്ലാമിസ്റ്റുകളെ പ്രീതിപ്പെടുത്താൻ വേണ്ടി ഹസീന രാജ്യത്തുനിന്ന് പുറത്താക്കി. ഇന്ന് ഹസീനയെ രാജ്യംവിടാൻ നിര്‍ബന്ധിതമാക്കിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിലും അതേ ഇസ്ലാമിസ്റ്റുകളുണ്ട്. ഹസീന ഇസ്ലാമിസ്റ്റുകളെ വളരാൻ അനുവദിച്ചു. പാകിസ്ഥാനെ പോലെയാകരുത് ബംഗ്ലാദേശ്. സൈനിക ഭരണമുണ്ടാകാൻപാടില്ല. ‘ തസ്ലീമ സമൂഹമാധ്യമത്തിൽ കുറിച്ചു.