കോട്ടയം> വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു തന്റെ വരുമാനത്തിന്റെ ഒരു പങ്ക് നൽകി സരള നന്ദൻ. കോട്ടയം നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡിൽ മെഴുകുതിരി കച്ചവടം നടത്തുകയാണ് തൊടുപുഴ സ്വദേശിയായ സരള. 1,000 രൂപയാണ് നൽകിയത്.
പണം എങ്ങനെ നൽകണമെന്ന് വയോധികയായ സരളക്ക് അറിയില്ലായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞതുകേട്ടാണ് കലക്ടറുടെ ഓഫീസിലെത്തി തുക കൈമാറിയത്. കലക്ടർ ജോൺ വി സാമുവൽ സരള നന്ദനിൽനിന്ന് തുക ഏറ്റുവാങ്ങി.