കൽപ്പറ്റ> നാനൂറോളം പേർ മരണമടഞ്ഞ വയനാട് ദുരന്തത്തിൽ കേരളത്തിനെതിരെ ആരോപണമുന്നയിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന് മറുപടിയുമായി റവന്യൂ മന്ത്രി കെ രാജൻ. കേന്ദ്ര മന്ത്രിയുടേത് മനുഷ്യത്വമില്ലാത്ത പ്രതികരണമാണെന്നും കാര്യങ്ങൾ മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്നും കെ രാജൻ പറഞ്ഞു. ഒരു ദുരന്തമുഖത്ത് എവിടെ നിന്നെങ്കിലും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലോ കേട്ടറിഞ്ഞ വിവരങ്ങൾ വെച്ചോ സംസാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത ഖനനവും കുടിയേറ്റവുമാണ് പ്രളയത്തിന് കാരണമെന്നാണ് ഭൂപേന്ദ്ര യാദവ് പറഞ്ഞത്. ഭൂമി കയ്യേറാന്‍ രാഷട്രീയനേതാക്കള് കൂട്ടുനില്‍ക്കുന്നുവെന്നും മേഖലയുടെ സംരക്ഷണത്തിന് സംസ്ഥാനം പദ്ധതി തയ്യാറാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റിയെ കേരളം അവഗണിക്കുന്നുവെന്നുമായിരുന്നു കേന്ദ്ര മന്ത്രിയുടെ ആരോപണം.