ലണ്ടൻ > ഇംഗ്ലണ്ട് മുൻ ക്രിക്കറ്റ് ഇതിഹാസം ഗ്രഹാം തോർപ് (55) അന്തരിച്ചു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് മരണം സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളായിരുന്നു.
പരിശീലകനെന്ന നിലയിലും കഴിവ് തെളിയിച്ചു. 1993ലാണ് തോർപ് ടീമിൽ അരങ്ങേറിത്. 100 ടെസ്റ്റുകളും 82 ഏകദിനങ്ങളും ഇംഗ്ലണ്ടിനായി കളിച്ചു. ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനായും പ്രവർത്തിച്ചു. ടെസ്റ്റിൽ 16 സെഞ്ചുറികൾ ഉൾപ്പെടെ 6,744 റൺസും ഏകദിനത്തിൽ 2,380 റൺസും നേടി.