മലപ്പുറം > വയനാട്ടിലെ ദുരിതബാധിത കുടുംബങ്ങളുടെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നൽകി സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി.
ഉരുൾപൊട്ടലിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഗണ്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്, ദുരന്തങ്ങളെയെല്ലാം ഒറ്റക്കെട്ടായി നേരിടുന്ന ജനതായാണ് നമ്മുടെതെന്ന് പലതവണ നമ്മൾ തെളിയിച്ചിട്ടുമുണ്ട്. അതുകൊണ്ടു തന്നെ വയനാടിനെ കൈപിടിച്ചുയർത്താൻ എല്ലാ വിഭാഗം ജനങ്ങളും കൈകോർക്കണമെന്നും ആവശ്യമായ സഹായങ്ങൾ നൽകണമെന്നും സിപിഐ എം ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.