കോഴിക്കോട് > കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുത്തുപറമ്പ് സമരത്തിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാറും ഒപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് പുഷ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.