പാരീസ്: പാരീസ് ഒളിംപിക്സിൽ ഇന്ത്യയുടെ ഹോക്കി ടിം സെമിയിൽ. ബ്രിട്ടണെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ഫൂൾ ടൈമിൽ 1-1ന് സമനിലയിൽ അവസാനിച്ച മത്സരം, ഷൂട്ടൗട്ടിലൂടെയാണ് ഇന്ത്യ സ്വന്തമാക്കിയത്. ഷൂട്ടൗട്ടിൽ നിർണായകമായത് മലയാളിയായ ഗോൾ കീപ്പർ ശ്രീജേഷാണ്.
ശ്രീജേഷിന്റെ മൂന്നാം ക്വാർട്ടറിലെ തകർപ്പൻ സേവുകളിലൂടെയാണ് ഇന്ത്യ സ്വർണത്തിലേക്ക് അടുത്തത്. 4-2 എന്ന സ്കോറിനാണ് ഷൂട്ടൗട്ടിൽ ഇന്ത്യ വിജയിച്ചത്. കളി തീരാൻ നാലു മിനിറ്റ് ശേഷിക്കെ അവസാന ക്വാർട്ടറിലെ ശ്രീജേഷിന്റെ സേവ് നിർണായകമായി. മത്സരത്തിന്റെ 17-ാം മിനിറ്റിൽ അമിത് രോഹിദാസിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ ഇന്ത്യ പത്തുപേരായി ചുരുങ്ങിയിരുന്നു.
THE WINNING CELEBRATION BY INDIA. ❤️
– PR SREEJESH, The main man – one win away from the medal. 🔥 pic.twitter.com/QUsvS7rjOi
— Johns. (@CricCrazyJohns) August 4, 2024
ക്യാപ്റ്റൻ ഹർമൻ പ്രീത് സിങ്ങാണ് ഫുൾ ടൈമിൽ ഇന്ത്യക്ക് ലീഡ് നൽകിയത്. എന്നാൽ ലീ മോർട്ടിലൂടെ ബ്രിട്ടൻ തിരിച്ചടിച്ചു. തുടർന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. ഇന്ത്യ നാലു തവണ ബ്രിട്ടന്റെ വലകുലുക്കിയപ്പോൾ, രണ്ടു തവണ മാത്രമാണ് ഗ്രേറ്റ് ബ്രിട്ടന് തിരിച്ചടിക്കാനായത്.
Sreejesh ❤️❤️ pic.twitter.com/1GEYwA7jKq
— Secular Chad (@SachabhartiyaRW) August 4, 2024
ബൽജിയത്തെ തോൽപ്പിച്ച് പൂൾ ബിയിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാർട്ടറിലെത്തിയത്.
Read More
- ഷൂട്ടിങ്ങിൽ ഹാട്രിക് മെഡൽ ഇല്ല, മനു ഭാക്കർ ഫിനിഷ് ചെയ്തത് നാലാം സ്ഥാനത്ത്
- പാരീസ് ഒളിമ്പിക്സിൽ വീണ്ടും മെഡൽ നേട്ടവുമായി ഇന്ത്യ
- ഇരട്ട മെഡൽ നേട്ടവുമായി മനു ഭാക്കർ കുറിച്ചത് ചരിത്രം
- സഞ്ജു അല്ല, ടോപ് ഓർഡറിൽ അവസരം ഈ താരത്തിന്: ഇർഫാൻ പത്താൻ
- ഇന്ത്യ-ശ്രീലങ്ക ടി20; പരമ്പര സ്വന്തമാക്കി ഇന്ത്യ
- ഇന്ത്യയെ തകർത്ത് ശ്രീലങ്ക; ആദ്യ എഷ്യാകപ്പ്