കൊളംബോ: ടി20 പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് കൊളംബോയിൽ ശ്രീലങ്കയ്ക്കെതിരെ നടന്ന ആദ്യ എകദിനത്തിൽ നേരിടേണ്ടിവന്നത്. വിജയം പ്രതീക്ഷിച്ച മത്സരം ഇന്ത്യക്ക് സമനിലയിൽ അവസാനിപ്പിക്കേണ്ടിവന്നു. പടിക്കൽ കലം ഉടക്കുന്ന പ്രവണതയാണ് ഇന്ത്യയുടെ വാലറ്റം പുറത്തെടുത്തത്.
231 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 47.5 ഓവറിൽ ഓൾ ഔട്ടികുകയായിരുന്നു. വിജയിക്കാൻ 14 പന്തില്‍ 1 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യയുടെ കളി അവസാനിച്ചത്. മന്ദഗതിയിലുള്ള പിച്ചും ശ്രീലങ്കൻ സ്പിന്നർമാരുടെ ആക്രമണവുമാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
Arshdeep Singh did a Shannon Gabriel at Colombo…!!!! pic.twitter.com/zy50Vn3klX
— Johns. (@CricCrazyJohns) August 2, 2024
രണ്ടാം ഏകദിനത്തിനായി ഇതേ പിച്ചിൽ ഇറങ്ങുമ്പോൾ, ശ്രീലങ്കൽ സ്പിൻ നിരയെ നേരിടാനുള്ള തന്ത്രങ്ങളായിരിക്കും ഇന്ത്യയുടെ വിജയ പ്രതീക്ഷയിൽ നിർണായകം.
India 75 for 0 to 230 for 10….!!!!
– Lost 10 wickets in the space of 155 runs. pic.twitter.com/VcMuNJhMjO
— Johns. (@CricCrazyJohns) August 2, 2024
ഇന്ത്യ- ശ്രീലങ്ക രണ്ടാം ഏകദിനം എവിടെ എപ്പോൾ കാണാം?
ഓഗസ്റ്റ് 4 ഞായറാഴ്ച കൊളംബോയിലാണ് ഇന്ത്യ- ശ്രീലങ്ക രണ്ടാം ഏകദിനം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2:30നാണ് മത്സരം ആരംഭിക്കുന്നത്. സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിലൂടെ മത്സരം തത്സമയം കാണാം. സോണി സ്‌പോർട്‌സ് ടെൻ 3 (ഹിന്ദി) എസ്‌ഡി, എച്ച്‌ഡി, സോണി സ്‌പോർട്‌സ് ടെൻ 4 (തമിഴ്, തെലുങ്ക്), സോണി സ്‌പോർട്‌സ് ടെൻ 5 എസ്‌ഡി, എച്ച്‌ഡി എന്നീ ചാനലുകളിൽ മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും. സോണി ലിവ് ആപ്പിലൂടെയും മത്സരം തത്സമയം കാണാം.
Read More
- ഷൂട്ടിങ്ങിൽ ഹാട്രിക് മെഡൽ ഇല്ല, മനു ഭാക്കർ ഫിനിഷ് ചെയ്തത് നാലാം സ്ഥാനത്ത്
- പാരീസ് ഒളിമ്പിക്‌സിൽ വീണ്ടും മെഡൽ നേട്ടവുമായി ഇന്ത്യ
- ഇരട്ട മെഡൽ നേട്ടവുമായി മനു ഭാക്കർ കുറിച്ചത് ചരിത്രം
- സഞ്ജു അല്ല, ടോപ് ഓർഡറിൽ അവസരം ഈ താരത്തിന്: ഇർഫാൻ പത്താൻ
- ഇന്ത്യ-ശ്രീലങ്ക ടി20; പരമ്പര സ്വന്തമാക്കി ഇന്ത്യ
- ഇന്ത്യയെ തകർത്ത് ശ്രീലങ്ക; ആദ്യ എഷ്യാകപ്പ്