കൊളംബോ: ആദ്യ ഏകദിന മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക, ഇന്ത്യക്കെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു. തുടക്കം തന്നെ ശ്രീലങ്കയ്ക്ക് അവിഷ്ക ഫെർണാണ്ടോയെ നഷ്ടപ്പെട്ടു. മുഹമ്മദ് സിറാജാണ് ഒരു റൺസിന് ഫെർണാണ്ടോയുടെ വിക്കറ്റ് വീഴ്ത്തിയത്.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. ടി20 പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തോടെയാണ് ഗംഭീറിന്റെ നീലപ്പട 50 ഓവർ മത്സരത്തിനായി കളത്തിലിറങ്ങുന്നത്. മുഖ്യ പരിശീലകനായി സ്ഥനമേറ്റ ശേഷമുള്ള ഗൗതം ഗംഭീറിന്റെ ആദ്യ ഏകദിന പരമ്പരയാണിത്. കഴിഞ്ഞ നവംബറിൽ നടന്ന 2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും മടങ്ങിയെത്തുന്ന ഏകദിന പരമ്പരകൂടിയാണിത്.
CAPTAIN ROHIT IS BACK….!!!! pic.twitter.com/qQoSdpLr7V
— Johns. (@CricCrazyJohns) August 2, 2024
കെ.എൽ രാഹുൽ , ശ്രേയസ് അയ്യർ, കുൽദീപ് യാദവ് തുടങ്ങിയ താരങ്ങൾക്ക് ആദ്യ മത്സരത്തിൽ അവസരം നൽകിയിട്ടുണ്ട്. റിഷഭ് പന്ത്, റിയാന്‍ പരാഗ് തുടങ്ങിയ താരങ്ങളെ ആദ്യ ഏകദിനത്തില്‍ പരിഗണിച്ചിട്ടില്ല. അഞ്ച് ബാറ്റര്‍മാരും അഞ്ച് ബൗളര്‍മാരും ഒരു ഓള് റൗണ്ടറുമാണ് ടീമിൽ.
SRI LANKA WON THE TOSS & DECIDED TO BAT FIRST…..!!!!!! pic.twitter.com/fDsHfExn9z
— Johns. (@CricCrazyJohns) August 2, 2024
2019ന് ശേഷം ആദ്യ ഏകദിന മത്സരം ശിവം ദുബെ ഇന്ന് കളിക്കും. അതേസമയം, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായ അൻഷുമാൻ ഗെയ്ക്വാദിൻ്റെ സ്മരണയ്ക്കായി ഇന്ത്യൻ താരങ്ങൾ കറുത്ത ബാൻഡ് ധരിച്ചായിരിക്കും കളിക്കുക. ബ്ലഡ് ക്യാൻസർ ബാധിതനായിരുന്ന അദ്ദേഹം ബുധനാഴ്ച മരണത്തിന് കീഴടങ്ങി.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
ശ്രീലങ്ക പ്ലേയിംഗ് ഇലവൻ: പാത്തും നിസങ്ക, അവിഷ്ക ഫെർണാണ്ടോ, കുശാൽ മെൻഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ജനിത് ലിയാനഗെ, വനിന്ദു ഹസരംഗ, ദുനിത് വെല്ലലഗെ, അഖില ധനഞ്ജയ, അസിത ഫെർണാണ്ടോ, മുഹമ്മദ് ഷിറാസ്.
Read More
- പാരിസ് ഒളിംപിക്സ്; ഹോക്കിയിൽ ബെൽജിയത്തോട് തോൽവി വഴങ്ങി ഇന്ത്യ
- പാരീസ് ഒളിമ്പിക്സിൽ വീണ്ടും മെഡൽ നേട്ടവുമായി ഇന്ത്യ
- ഇരട്ട മെഡൽ നേട്ടവുമായി മനു ഭാക്കർ കുറിച്ചത് ചരിത്രം
- സഞ്ജു അല്ല, ടോപ് ഓർഡറിൽ അവസരം ഈ താരത്തിന്: ഇർഫാൻ പത്താൻ
- ഇന്ത്യ-ശ്രീലങ്ക ടി20; പരമ്പര സ്വന്തമാക്കി ഇന്ത്യ
- ഇന്ത്യയെ തകർത്ത് ശ്രീലങ്ക; ആദ്യ എഷ്യാകപ്പ്
- ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ചരിത്രം കുറിച്ച് മനു ഭാക്കർ
- പാരീസ് ഒളിമ്പിക്സ്:രമിത ജിൻഡാൾ ഫൈനലിൽ