പാരിസ്: പാരിസ് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് തോൽവി. ബെൽജിയത്തോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യയുടെ പരാജയം. ആദ്യ പകുതിയിൽ അഭിഷേക് ആണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. പാരിസ് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയുടെ ആദ്യ പരാജയമാണിത്. ഇന്ത്യയും ബെൽജിയവും ഇതിനോടകം ഒളിംപിക്സ് ഹോക്കിയുടെ ക്വാർട്ടറിൽ കടന്നിരുന്നു. ആദ്യ ക്വാർട്ടറിൽ മികച്ച പന്തടക്കം സൂക്ഷിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ തന്നെ അഭിഷേക് ഇന്ത്യയ്ക്കായി ഗോൾ നേടി. 18-ാം മിനിറ്റിലായിരുന്നു ഗോൾ. ഇതോടെ ബെൽജിയം പോരാട്ടം കടുപ്പിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോൾ നേടുന്നതിൽ നിന്ന് ബെൽജിയത്തെ ഇന്ത്യ പ്രതിരോധിച്ചു.
മൂന്നാം ക്വാർട്ടർ തുടങ്ങിയതും ബെൽജിയം സമനില ഗോൾ കണ്ടെത്തി. 33-ാം മിനിറ്റിൽ തിബ്യൂ സ്റ്റോക്ക്ബ്രോക്സ് പന്ത് ഇന്ത്യൻപോസ്റ്റിലെത്തിച്ചു. മൂന്നാം ക്വാർട്ടർ അവസാനിക്കും മുമ്പ് 44-ാം മിനിറ്റിൽ ജോൺ ഡോമെൻ ബെൽജിയത്തെ മുന്നിലെത്തിച്ചു. നാലാം ക്വാർട്ടറിൽ ഇന്ത്യയ്ക്ക് സമനില ഗോൾ കണ്ടെത്താനിയില്ല. ഇതോടെ ഇന്ത്യ പരാജയവും ഏറ്റുവാങ്ങി.
Read More
- പാരീസ് ഒളിമ്പിക്സിൽ വീണ്ടും മെഡൽ നേട്ടവുമായി ഇന്ത്യ
- ഇരട്ട മെഡൽ നേട്ടവുമായി മനു ഭാക്കർ കുറിച്ചത് ചരിത്രം
- സഞ്ജു അല്ല, ടോപ് ഓർഡറിൽ അവസരം ഈ താരത്തിന്: ഇർഫാൻ പത്താൻ
- ഇന്ത്യ-ശ്രീലങ്ക ടി20; പരമ്പര സ്വന്തമാക്കി ഇന്ത്യ
- ഇന്ത്യയെ തകർത്ത് ശ്രീലങ്ക; ആദ്യ എഷ്യാകപ്പ്
- ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ചരിത്രം കുറിച്ച് മനു ഭാക്കർ
- പാരീസ് ഒളിമ്പിക്സ്:രമിത ജിൻഡാൾ ഫൈനലിൽ
- പാരീസ് ഒളിമ്പിക്സ്; ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം
- പാരീസ് ഒളിമ്പിക്സ്: ഷൂട്ടിങ്ങിൽ മനുഭാസ്കർ ഫൈനൽ യോഗ്യത നേടി
- ലോക കായിക മാമാങ്കം; ഒളിമ്പിക്സിന് കൊടിയേറ്റം