ന്യൂഡൽഹി > വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് ലോകരാജ്യങ്ങൾ. ചൈന, മാലദ്വീപ്, റഷ്യ, തുർക്കി രാജ്യങ്ങളാണ് അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലിൻ ജിയാൻ മാധ്യമങ്ങളോട് പറഞ്ഞു.
ദുരന്തത്തിൽ മാലദ്വീപ് പ്രസിഡന്റ് ഡോ മുഹമ്മദ് മുയ്സുവും വ്ളാദിമിർ പുടിനും അനുശോചിച്ചു. അഗാധ ദുഃഖം രേഖപ്പെടുത്തുന്നായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഷ്ട്രപതി ദ്രൗപതി മുർമുവിനും അയച്ച സന്ദേശത്തിൽ ഇരുവരും അറിയിച്ചു.