മേപ്പാടി > വയനാട് ദുരിതാശ്വാസത്തിൽ പങ്കു ചേർന്ന് വനിതാ ശിശു വികസന വകുപ്പും വനിതാ വികസന കോർപ്പറേഷനും. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ, അടി വസ്ത്രങ്ങൾ, സാനിറ്ററി നാപ്കിൻ, ആവശ്യമായ മറ്റു വസ്ത്രങ്ങൾ എന്നിവ വനിതാ വികസന കോർപ്പറേഷൻ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഇത്തരത്തിലുള്ള സഹായം നൽകുവാൻ ആഗ്രഹിക്കുന്നവർക്ക് ടോൾഫ്രീ നമ്പരായ 181 ൽ വിളിക്കാവുന്നതാണെന്നും വനിതാ വികസന കോർപ്പറേഷൻ പ്രവർത്തനങ്ങൾ ഏകോപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.















