തിരുവനന്തപുരം> മനുഷ്യാവകാശ കമീഷൻ അധ്യക്ഷനായി ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ നിയമിച്ചുള്ള വാറന്റിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. സംസ്ഥാന സർക്കാർ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും.
ആഗസ്ത് ഒന്നിന് രാവിലെ 10ന് കമീഷൻ ആസ്ഥാനത്തെത്തി അദ്ദേഹം ചുമതലയേൽക്കും. 2023 മെയ് 31ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് വിരമിച്ചശേഷം കമീഷന് അധ്യക്ഷനുണ്ടായിരുന്നില്ല. ജുഡീഷ്യൽ അംഗം കെ ബൈജുനാഥാണ് അധ്യക്ഷന്റെ ചുമതല വഹിച്ചത്.