നിലമ്പൂർ > കനത്തമഴയെ തുടർന്ന് അന്തർസംസ്ഥാന പാതയായ നിലമ്പൂർ വെളിയംന്തോട് കെഎൻജി റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. സ്വകാര്യ ബസുകൾ ഉൾപ്പെടെ വെള്ളത്തിൽ കുടുങ്ങിയതോടെ നാട്ടുകാരുടെ സഹായത്തോടെ തള്ളിനീക്കി. അരമണിക്കൂറോളം ഗതാഗതതടസം നേരിട്ടു. ശേഷം നഗരസഭാ അധികൃതരെത്തി ഓടകൾ ശുചീകരിച്ചതോടെ യാത്ര ഭാഗികമായി പുനസ്ഥാപിച്ചു.
ചാലിയാറിന്റെ പോഷകനദികളായ കാഞ്ഞിരപ്പുഴ, കുറുവൻപുഴ, കരിമ്പുഴ, കുതിരപ്പുഴ എന്നിവയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതനിർദേശം നൽകിയിട്ടുണ്ട്. ആദിവാസി നഗറുകളിൽ താമസിക്കുന്ന 3397 കുടുംബങ്ങൾക്ക് 11 സാധനങ്ങൾ അടങ്ങുന്ന ഭക്ഷ്യകിറ്റുകൾ എത്തിച്ചുതുടങ്ങി. നിലമ്പൂർ താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 04931221471.