ടീമിൽ ഇടംനേടിയാലും പലപ്പോഴും കളിക്കാൻ അവസരം ലഭിക്കാത്ത വിക്കറ്റ് കീപ്പർ-ബാറ്ററാണ് മലയാളി താരം സഞ്ജു സാസൺ. ശ്രീലങ്കൻ പര്യടനത്തിനായുള്ള ടി20 ടിമിൽ സ്ഥാനം ലഭിച്ചപ്പോഴും, സഞ്ജുവിന് ആദ്യമത്സരത്തിൽ ബെഞ്ചിലിരിക്കേണ്ടി വന്നു. രണ്ടാം മത്സരത്തിൽ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതിനെ തുടർന്നാണ് സഞ്ജുവിനെ കളിക്കാനിറക്കിയത്.
എന്നാൽ, അവസരം വേണ്ടവിധം വിനിയോഗിക്കാൻ സഞ്ജുവിനായില്ല. ഒപ്പണറിയിറങ്ങിയ താരം സംപൂജ്യനായി മടങ്ങി. മഴ നിയമപ്രകാരം മത്സരം 8 വിക്കറ്റിന് ഇന്ത്യ വിജയിച്ചെങ്കിലും, വരും മത്സരങ്ങളിലേക്കുള്ള സഞ്ജുവിന്റെ സാധ്യതയാണ് താരത്തിന്റെ ആരാധകരുടെ ആശങ്ക.
ഇപ്പോഴിതാ, ടോപ്പ് ഓർഡറിൽ കൂടുതൽ അവസരം ലഭിക്കാൻ സാധ്യതയുള്ള താരത്തെ കുറിച്ച് സംസാരിക്കുകണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. റിയാൻ പരാഗിനെയാണ് ടോപ്പ് ഓർഡറിലേക്ക് പത്താൻ പരിഗണിച്ചിരിക്കുന്നത്. ‘ബൗളിങ് പ്രകടനത്തിലൂടെ ഇനിയും നിരവധി അവസരങ്ങൾ പരാഗിന് ലഭിക്കും. ടോപ്പ് ഓർഡറിൽ ബാറ്റു ചെയ്യാനും, പന്തെറിയാനും കഴിയുന്ന ഇന്ത്യൻ കളിക്കാർ കുറവാണ്. അവിടയാണ് പരാഗിന് സാധ്യത തെളിയുന്നത്.’ പത്താൻ എക്സിൽ കുറിച്ചു.
ബൗളിങിൽ പരാഗ് സവിശേഷനാണെന്ന് ആദ്യ മത്സരത്തിന് ശേഷം ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞിരുന്നു. ടീമിന്റെ എക്സ് ഫാക്ടർ എന്നാണ് താരത്തെ സുര്യ വിശേഷിപ്പിച്ചത്. ആദ്യ രണ്ടു മത്സരങ്ങളിലും കളിച്ച പരാഗ്, ആദ്യ മത്സരത്തിൽ 7 റൺസ് നേടി. രണ്ടാം മത്സരത്തിൽ ബാറ്റിങ് ലഭിച്ചില്ല. അതേസമയം, ബൗളിങിൽ തിളങ്ങാൻ താരത്തിനായി. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലും റിയാൻ പരാഗിന് അവസരം ലഭിച്ചിട്ടുണ്ട്.
Read More
- ഇന്ത്യ-ശ്രീലങ്ക ടി20; പരമ്പര സ്വന്തമാക്കി ഇന്ത്യ
- ഇന്ത്യയെ തകർത്ത് ശ്രീലങ്ക; ആദ്യ എഷ്യാകപ്പ്
- ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ചരിത്രം കുറിച്ച് മനു ഭാക്കർ
- പാരീസ് ഒളിമ്പിക്‌സ്:രമിത ജിൻഡാൾ ഫൈനലിൽ
- പാരീസ് ഒളിമ്പിക്സ്; ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം
- പാരീസ് ഒളിമ്പിക്സ്: ഷൂട്ടിങ്ങിൽ മനുഭാസ്‌കർ ഫൈനൽ യോഗ്യത നേടി
- ലോക കായിക മാമാങ്കം; ഒളിമ്പിക്സിന് കൊടിയേറ്റം
- ഒളിമ്പിക്സ്; ഇന്ത്യൻ അമ്പെയ്ത്ത് ടീം ക്വാർട്ടറിൽ