പാലക്കാട്
മലയാള നാടകത്തിലെ പരമ്പരാഗത രാഷ്ട്രീയവഴികളെ മാറ്റിപ്പണിത കലാകാരനാണ് തോപ്പിൽ ഭാസിയെന്ന് എം എ ബേബി. കേരള സംഗീത നാടക അക്കാദമി, സ്വരലയ പാലക്കാട്, ജില്ലാ പബ്ലിക് ലൈബ്രറി, പുരോഗമന കലാസാഹിത്യ സംഘം, യുവകലാ സാഹിതി എന്നിവ ചേർന്ന് സംഘടിപ്പിച്ച തോപ്പിൽ ഭാസി ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വരലയ പ്രസിഡന്റ് എൻ എൻ കൃഷ്ണദാസ് അധ്യക്ഷനായി. പ്രൊഫ. എ ജി ഒലീന മുഖ്യപ്രഭാഷണം നടത്തി.
തോപ്പിൽ ഭാസി ഓർമച്ചിത്രങ്ങളുടെ പ്രദർശനം അദ്ദേഹത്തിന്റെ മക്കളായ അഡ്വ. തോപ്പിൽ സോമൻ, മാല തോപ്പിൽ, തോപ്പിൽ സുരേഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ‘തോപ്പിൽ ഭാസിയും നാടകവും’ സെമിനാർ കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. കെപിഎസി മുൻ ചെയർമാൻ കെ ഇ ഇസ്മയിൽ അധ്യക്ഷനായി. ‘തോപ്പിൽ ഭാസി എന്ന ചലച്ചിത്രകാരൻ’ സെമിനാർ ബൈജു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ. സി പി ചിത്രഭാനു അധ്യക്ഷനായി. സമാപനസമ്മേളനം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഇ എൻ സുരേഷ്ബാബു അധ്യക്ഷനായി.