കൊച്ചി : ഏറെ ശ്രദ്ധേയമായ ഇഷ്ക്ക് എന്ന ചിത്രത്തിനു ശേഷം അനുരാജ് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസും തമിഴ് നടൻ ചേരനും അഭിനയിക്കുന്ന ‘നരിവേട്ട’ ചിത്രീകരണം തുടങ്ങി. അണിയറ പ്രവർത്തകരും ചലച്ചിത്ര പ്രവർത്തകരും പങ്കെടുത്ത് കൊച്ചി ഐ എം എ ഹാളിൽ നടന്ന ചടങ്ങിൽ ടൊവിനോ തോമസ് ഇൻഡ്യൻ സിനിമാക്കമ്പനി എന്ന പുതിയ പ്രൊഡക്ഷൻ ഹൗസ് ലോഞ്ചിംഗ് നിർവ്വഹിച്ചു. നടൻ ചേരൻ ‘നരി വേട്ട’ എന്ന ടൈറ്റിൽ ലോഞ്ചും നിർവ്വഹിച്ചു.
ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയുടെ ആദ്യ ചിത്രമാണ് നരിവേട്ട. തമിഴിൽ സംവിധായകനും അഭിനേതാവായും തിളങ്ങുന്ന ചേരൻ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ ടൊവിനോ തോമസ്സാണ് കേന്ദ്ര കഥാപാത്രമാകുന്നത്. സുരാജ് വെഞ്ഞാറമൂടും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രിയംവദ കൃഷ്ണ നാണു നായികയാകുന്നു.അഭിനേതാക്കളും.
മലയാള ത്തിൽ അഭിനയിക്കുന്നതിനായി ഏറെക്കാലമായി പലരും സമീപിച്ചിരുന്നു. തമിഴു് സിനിമയിലെ ജോലിത്തിരക്കുമൂലം അതിനു സാധിക്കാതെ വന്നു. ഈ ചിത്രത്തിലൂടെ അതിന് സാഹചര്യം ഒത്തുവന്നിരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടന്ന് ചേരൻ പറഞ്ഞു.
മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ലങ്കിലും ഓട്ടോഗ്രാഫ് എന്ന ചിത്രത്തിൽ താൻ മലയാളി കഥാപാത്രത്തെയാണവതരിപ്പിച്ചതെന്നതും ചേരൻ അനുസ്മരിച്ചു.
വിജയ് ബാബു, മേജർ രവി,ജിനു.വി. ഏബ്രഹാം, അഭിലാഷ് പിള്ള, നായിക പ്രിയംവദാ കൃഷ്ണൻ എന്നിവരും ആശംസകൾ നേർന്നു. ഡോൾവിൻ കുര്യാക്കോസ്. ഡാർവിൻ കുര്യാക്കോസ്. നിർമ്മാതാവ് അനൂപ് മോഹൻ എന്നിവരും സന്നിഹിതരായിരുന്നു.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ എൻ. എം. ബാദുഷ നന്ദി പ്രകാശിപ്പിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനർഹമായ കല്യാശ്ശേരി തിസീസ് എന്ന ചെറുകഥാ സമാഹാരത്തിൻ്റെ രചയിതാവായ അബിൻ ജോസഫാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. പൊളിറ്റിക്കൽ ആക്ഷൻ തില്ലർ ജോണറിലാണ് ചിത്രത്തിൻ്റെ അവതരണം. കേരളത്തിലെ ചില വർഗസമരങ്ങളും പരോക്ഷമായി ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. സംഗീതം. – ജേയ്ക്ക് ബിജോയ്സ്.ഛായാഗ്രഹണം- വിജയ് എഡിറ്റിംഗ് ഷമീർ മുഹമ്മദ്, കലാസംവിധാനം – ബാവ മേക്കപ്പ് – അമൽകോസ്റ്റ്യും – ഡിസൈൻ – അരുൺ മനോഹർ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് കുമാർ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ഷക്കീർ ഹുസൈൻ -പ്രൊഡക്ഷൻ കൺട്രോളർ – ജിനു. പി.കെ.
ജൂലൈ ഇരുപത്തിയാറിന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം കുട്ടനാട്ടിലും വയനാട്ടിലുമായി പൂർത്തിയാകും.പി ആർ ഒ : വാഴൂർ ജോസ്.
ഫോട്ടോ – ശ്രീ രാജ്.