പാരിസ് > ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽത്തിളക്കം. വനിതകളുടെ പത്തു മീറ്റർ എയർപിസ്റ്റളിൽ മനു ഭക്കർ വെങ്കലം നേടി. ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ വനിതയാണ് മനു ഭക്കർ. 12 വർഷത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് ഷൂട്ടിങ്ങിൽ മെഡൽ നേട്ടമുണ്ടാകുന്നത്.
യോഗ്യതാറൗണ്ടിൽ മൂന്നാമതായാണ് മനു ഫൈനലിലെത്തിയത്. തുടക്കം മുതൽ മികച്ചു നിന്ന മനു ആദ്യ 14 ഷോട്ടുകള് കഴിഞ്ഞപ്പോള് മൂന്നാം സ്ഥാനത്തായിരുന്നു. ഫൈനലിൽ തുടക്കം മുതലെ മെഡല് പൊസിഷനില്നിന്ന് പുറത്താവാതെയാണ് താരം മുന്നേറിയത്. 221.7 പോയിന്റുകൾ നേടയാണ് മനുവിന്റെ ചരിത്ര നേട്ടം. കൊറിയൻ താരങ്ങളാണ് സ്വർണവും വെള്ളിയും നേടിയത്.
വനിതകളുടെ 10 മീറ്റര് എയര് റൈഫില് ഇനത്തില് രമിത ജിന്ഡാളും ഫൈനലില് കടന്നിട്ടുണ്ട്.