പാരിസ്: പാരീസ് ഒളിമ്പിക്‌സിൽ പത്ത് മീറ്റർ ഷൂട്ടിങ് വ്യക്തികത ഇനത്തിൽ ഇന്ത്യയുടെ മനുഭാസ്‌കർ ഫൈനൽ പ്രവേശനം നേടി. എന്നാൽ ഷൂട്ടിങ്ങിൽ മറ്റെല്ലാ ഇനങ്ങളും ഇന്ത്യക്ക് ഞായറാഴ്ച നിരാശ മാത്രം.
10 മീറ്റർ എയർറൈഫിൾ മിക്സഡ് ഇനത്തിൽ ഇന്ത്യയ്ക്ക് ഫൈനൽ റൗണ്ടിലേക്ക് കടക്കാനായില്ല. ഇന്ത്യക്കായി സന്ദീപ് സിങ്-എളവേണിൽ വളറിവാൻ, അർജുൻ ബാബുട്ട-രമിത ജിൻഡാൻ സഖ്യങ്ങളാണ് മത്സരിച്ചത്. എന്നാൽ, ഇരു ടീമുകൾക്കും യോഗ്യതാ റൗണ്ടിൽ നിന്ന് മുന്നേറാനായില്ല.
സന്ദീപ് സിങ്-എളവേണിൽ വളറിവാൻ സഖ്യം 12-ാം സ്ഥാനത്തും അർജുൻ ബാബുട്ട-രമിത ജിൻഡാൻ സഖ്യം ആറാം സ്ഥാനത്തുമെത്തി. മത്സരത്തിൽ ആദ്യ നാലിലെത്തുന്നവരാണ് ഫൈനൽ റൗണ്ടിലേക്ക് മുന്നേറുക. അർജുൻ ബാബുട്ട-രമിത ജിൻഡാൻ സഖ്യം 628.7 പോയന്റും സന്ദീപ് സിങ്-എളവേണിൽ വളറിവാൻ സഖ്യം 626.3 പോയന്റും നേടി.
Read more
- ലോക കായിക മാമാങ്കം; ഒളിമ്പിക്സിന് കൊടിയേറ്റം
- ഒളിമ്പിക്സ്; ഇന്ത്യൻ അമ്പെയ്ത്ത് ടീം ക്വാർട്ടറിൽ
- ഉദ്ഘാടനം സെൻ നദിയിൽ; ഒളിമ്പിക്സിനെ വരവേൽക്കാനൊരുങ്ങി ലോകം
- രോഹിതിന്റെയും കോഹ്‌ലിയുടെയും അഭാവം ഇന്ത്യക്ക് വലിയ നഷ്ടം: ജയസൂര്യ
- സഞ്ജുവിന്റെ ഏകദിന കണക്കുകൾ അവിശ്വസനീയം; തഴയുന്നത് ആദ്യമായല്ല: റോബിൻ ഉത്തപ്പ
- പാരീസ് ഒളിമ്പിക്സ് അവസാന ടൂര്‍ണമെന്റ്; വിരമിക്കൻ പ്രഖ്യാപിച്ച് ആൻഡി മുറെ
- വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യ ഹോക്കി ഇതിഹാസം പിആർ ശ്രീജേഷ്