പാരിസ് > ഒളിമ്പിക്സ് ഫുട്ബോളിൽ അർജന്റീനയ്ക്ക് നിരാശ. ഓഫ്സൈഡ് വില്ലനായതോടെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മൊറോക്കോ വിജയിച്ചു.
മൊറോക്കോക്കെതിരായുള്ള അർജന്റീനയുടെ മത്സരം 2-2 എന്ന നിലയിൽ ആദ്യം സമനിലയിലായിരുന്നു അവസാനിച്ചത്. മൊറോക്കോ ആരാധകർ ഗ്രൗണ്ടിലെത്തിയതിനെ തുടർന്ന് അർജന്റീനയുടെ രണ്ടാമത്തെ ഗോളിന് പിന്നാലെ റഫറി മത്സരം സസ്പെൻഡ് ചെയ്യുകയായിരുന്നു. ശേഷം രണ്ട് മണിക്കൂർ കഴിഞ്ഞുള്ള പരിശോധനയിൽ അർജന്റീനയുടെ രണ്ടാമത്തെ ഗോൾ ഓഫ് സൈഡാണെന്ന് തെളിയുകയും ഗോൾ റദ്ധാക്കുകയും ചെയ്തു. അപ്പോഴേക്കും അർജന്റീന–മൊറോക്കോ മത്സരം സമനിലയിൽ എന്ന വാർത്ത പരന്നിരുന്നു.
ഒളിമ്പിക്സ് ഫുട്ബോൾ; അർജന്റീനയ്ക്ക് തോൽവി, സ്പെയ്നിന് വിജയം
ഗോൾ റദ്ധാക്കിയതിനെതിരെ അർജന്റീനയുടെ പരിശീലകൻ ഹാഹിയർ മഷെരാനോ രംഗത്തെത്തി. ജീവിതത്തിൽ കണ്ട ഏറ്റവും വലിയ സർക്കസ് എന്നാണ് മഷെരാനോ സംഭവത്തെ വിശേഷിപ്പിച്ചത്.