ടി20 ലോകകപ്പിന് ശേഷം കുട്ടി ക്രിക്കറ്റിൽനിന്ന് വിരമിച്ച ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവം ഇന്ത്യയ്ക്ക് വലിയ നഷ്ടമാകുമെന്ന് ശ്രീലങ്കൻ പരിശീലകൻ സനത് ജയസൂര്യ. സൂപ്പർ താരങ്ങളുടെ അഭാവം പരമാവധി പ്രയോജനപ്പെടുത്താനാകും ആതിഥേയരുടെ ലക്ഷ്യമെന്നും ജയസൂര്യ പറഞ്ഞു.
‘രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരാണ്. അവരുടെ കഴിവും അവർ കളിച്ച ക്രിക്കറ്റും നോക്കുമ്പോൾ, ജഡേജയ്‌ക്കൊപ്പം അവരുടെ പ്രാധാന്യം എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാം,’ വാർത്താ സമ്മേളനത്തിൽ ജയസൂര്യ പറഞ്ഞു.
അതേസമയം, പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന് മുന്നോടിയായി ശ്രീലങ്കൻ കളിക്കാർ രാജസ്ഥാൻ റോയൽസിന്റെ ഹൈ പെർഫോമെൻസ് ഡയറക്ടർ സുബിൻ ബറൂച്ചയുടെ സഹായം സ്വീകരിച്ചിട്ടുണ്ടെന്നും ജയസൂര്യ വെളിപ്പെടുത്തി. അന്താരാഷ്ട്ര ക്രിക്കറ്റർ എന്ന നിലയിൽ പുതിയ സാങ്കേതികതകളും പുതിയ സമീപനങ്ങളും ഷോട്ട് മേക്കിങും പഠിക്കേണ്ടത് പ്രധാനമാണെന്ന്, ജയസൂര്യ കൂട്ടിച്ചേർത്തു.
ഗൗതം ഗംഭീർ മുഖ്യ പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണ് ശ്രീലങ്കയ്ക്കെതിരെ ഈ മാസം 27ന് തുടങ്ങുന്നത്. ശ്രീലങ്കൻ പര്യടനത്തിനായുള്ള എകദിന-ടി20 ടീമുകളിൽ നിന്ന് സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, റുതുരാജ് ഗെയ്‌ക്‌വാദ് തുടങ്ങിയ താരങ്ങളെ ഒഴിവാക്കിയതിൽ കഴിഞ്ഞ ദിവസം അജിത്ത് അഗാർക്കർ വിശദീകരണം നൽകിയിരുന്നു. മൂന്ന് ഏകദിന മത്സരങ്ങളും, മൂന്ന് ടി20 മത്സരങ്ങളും ഉൾപ്പെടുന്നതാണ് പര്യടനം. സഞ്ജു സാസണെ ടി20 ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്.
Read More
- സഞ്ജുവിന്റെ ഏകദിന കണക്കുകൾ അവിശ്വസനീയം; തഴയുന്നത് ആദ്യമായല്ല: റോബിൻ ഉത്തപ്പ
- പാരീസ് ഒളിമ്പിക്സ് അവസാന ടൂര്‍ണമെന്റ്; വിരമിക്കൻ പ്രഖ്യാപിച്ച് ആൻഡി മുറെ
- വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യ ഹോക്കി ഇതിഹാസം പിആർ ശ്രീജേഷ്
- സഞ്ജു സാംസണ് അവസരം നഷ്ടപ്പെട്ടതിന് കാരണം ഇതാണ്; മറുപടിയുമായി അഗാർക്കർ
- രോഹിതിനും കോഹ്ലിക്കും 2027 ലോകകപ്പ് കളിക്കാം, പക്ഷെ…: ഗൗതം ഗംഭീർ
- ഒളിമ്പിക്‌സ് സംഘത്തിന് 8.5കോടിയുടെ സഹായവുമായി ബിസിസിഐ
- മിന്നും വിജയം; യുഎഇക്കെതിരെ 72 റൺസ് വിജയവുമായി ടീം ഇന്ത്യ
- പന്ത് ചെന്നൈലേക്കോ? പ്രതികരണവുമായി ഡൽഹി ക്യാപിറ്റൽസ്