Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

നിധിയുണ്ടെന്ന്‌ പറഞ്ഞ്‌ തട്ടിപ്പ്‌ : 
നാലംഗ സംഘം അറസ്റ്റിൽ

by News Desk
July 24, 2024
in KERALA
0
നിധിയുണ്ടെന്ന്‌-പറഞ്ഞ്‌-തട്ടിപ്പ്‌-:-
നാലംഗ-സംഘം-അറസ്റ്റിൽ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ചാലക്കുടി
നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് നാല് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളായ നാലുപേരെ അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ സിറാജുൾ ഇസ്ലാം(26), അബ്ദുൾ കലാം(26), ഗുൽജാർ ഹുസൈൻ(27), മുഹമ്മദ് മുസ്മിൽ ഹഖ്(24) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇതിൽ അബ്ദുൾ കലാം പെരുമ്പാവൂരിലെ ആശുപത്രിയിൽ പൊലീസ് കാവലിൽ ചികിത്സയിലാണ്.

നാദാപുരത്ത് മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായ സിറാജുൾ ഇസ്ലാമാണ് തട്ടിപ്പിന്റെ സൂത്രധാരൻ. തട്ടിപ്പ് നടത്തിയശേഷം റെയിൽവേ ട്രാക്കിലൂടെ ഓടിയ സംഘത്തിലെ ഒരാളെ ട്രെയിൻ ഇടിച്ചെന്നും മറ്റു മൂന്നുപേർ പുഴയിലേക്ക് വീണെന്നുമായിരുന്നു കരുതിയിരുന്നത്. ഇതിനെ തുടർന്ന് ചാലക്കുടി പുഴയിൽ അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം തിരച്ചിൽ നടത്തി. എന്നാൽ തട്ടിപ്പുകാർ വിദഗ്ധമായി രക്ഷപ്പെട്ടു. നാലുപേരെ പുലർച്ചെ തന്റെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയെന്നും അതിൽ ഒരാൾക്ക് പരിക്കേറ്റിരുന്നുവെന്നും മുരിങ്ങൂരിലെ ഓട്ടോ ഡ്രൈവറുടെ മൊഴിയാണ് പൊലീസ് അന്വേഷണത്തിന് വഴിതിരിവായത്. ആശുപത്രി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, അസം സ്വദേശി അബ്ദുൾ കലാമിനെ പെരുമ്പാവൂരിലെ ആശുപത്രിയിൽ നിന്ന് കണ്ടെത്തി. ജോലിസ്ഥലത്ത് നിന്നും വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് ചികിത്സതേടിയത്. ഇയാളെ തട്ടിപ്പിനിരയായവർ തിരിച്ചറിഞ്ഞു. പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ നടത്തിയ തെരച്ചിലിൽ, നാട്ടിലേക്ക് മുങ്ങാൻ തയ്യാറെടുക്കുകയായിരുന്ന മൂന്നു പേരെ പൊലീസ് പിടികൂടി.

നാദാപുരത്തെ ഒരു കെട്ടിടം പൊളിക്കുന്നതിനിടെ തനിക്ക് നിധി ലഭിച്ചെന്നും ഏഴ് ലക്ഷം രൂപ തന്നാൽ നിധിയായി ലഭിച്ച സ്വർണശേഖരം നൽകാമെന്നും സിറാജുൾ നാദാപുരത്തെ പരിചയക്കാരായ ചിലരെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. വൻ ലാഭം കൊതിച്ച് നാദാപുരം സ്വദേശികളായ രാജേഷ്, ലെനിൻ എന്നിവർ സിറാജുൽനൊപ്പം കാറിൽ ആദ്യം തൃശൂരിലും തുടർന്ന് ചാലക്കുടി റെയിൽവേ സ്റ്റേഷനിലുമെത്തി. മുൻകൂറായി നാലുലക്ഷം നൽകാമെന്നും സ്വർണം വിറ്റശേഷം ബാക്കി കൈമാറാമെന്നും ധാരണയായി. പണം കൈപ്പറ്റി സ്വർണമാണെന്ന് പറഞ്ഞ് പൊതി കൈമാറി. പൊതിയഴിച്ച് കട്ടറുപയോഗിച്ച് ലോഹം മുറിച്ചതോടെ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞു. ഇതിനിടെയാണ് പണവുമായി അസം സ്വദേശികൾ രക്ഷപ്പെട്ടത്.

Previous Post

ബസ്‌ വഴിയിലായാൽ 
റാപ്പിഡ് റിപ്പയർ ടീം ഇറങ്ങും ; 24 മണിക്കൂറും സേവനം

Next Post

ചാണ്ടി ഉമ്മനെ 
ഒറ്റപ്പെടുത്താൻ നീക്കം ; പിന്നിൽ സംസ്ഥാന യൂത്ത്‌ കോൺഗ്രസ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ചാണ്ടി-ഉമ്മനെ-
ഒറ്റപ്പെടുത്താൻ-നീക്കം-;-പിന്നിൽ-സംസ്ഥാന-യൂത്ത്‌-കോൺഗ്രസ്‌

ചാണ്ടി ഉമ്മനെ 
ഒറ്റപ്പെടുത്താൻ നീക്കം ; പിന്നിൽ സംസ്ഥാന യൂത്ത്‌ കോൺഗ്രസ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.