Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

ഐഡിഎസ്എഫ്എഫ്കെ: പ്രതിരോധത്തിന്റെ കാഴ്ചകളുമായി 4 പലസ്തീൻ ചിത്രം

by News Desk
July 23, 2024
in CINEMA
0
ഐഡിഎസ്എഫ്എഫ്കെ:-പ്രതിരോധത്തിന്റെ-കാഴ്ചകളുമായി-4-പലസ്തീൻ-ചിത്രം
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> ഇസ്രയേലിന്റെ അധിനിവേശവും വംശഹത്യയുംകൊണ്ട് സംഘർഷഭരിതമായ പലസ്തീനിൽനിന്നുള്ള നാലു ചിത്രങ്ങൾ 16–-ാമത് ഐഡിഎസ്എഫ്എഫ്കെയിൽ പ്രദർശിപ്പിക്കും. ‘ആൻ ഓഡ് റ്റു റെസിലിയൻസ്: ടെയ്ൽസ് ഫ്രം പലസ്തീൻ’ എന്ന വിഭാഗത്തിൽ ദ റോളർ, ദ ലൈഫ്, ദ ഫൈ്ളറ്റ്, പലസ്തീൻ ഐലന്റ്സ്, ഹെവി മെറ്റൽ, ബൈ ബൈ ടൈബീരിയാസ് എന്നീ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയത്.

പലസ്തീൻ അഭയാർഥികളുടെ അവസാനതലമുറയിൽപ്പെട്ട പന്ത്രണ്ടുകാരി മഹ, വിഭജനമതിൽ തകർന്നതായും ജന്മദേശത്തേക്കുള്ള മടക്കം സാധ്യമാണെന്നും തന്റെ അന്ധനായ മുത്തച്ഛനെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ കഥ പറയുന്നു ‘പലസ്തീൻ ഐലന്റ്സ്’. ജോർദാനിലെ അൽ ബാഖ അഭയാർഥി ക്യാമ്പിൽ വളരുന്ന ആദ്ല, റഹ്മി, വിയാം എന്നിവർ അന്താരാഷ്ട്ര വെയ്റ്റ്ലിഫ്റ്റിങ് മത്സരങ്ങളിൽ മെഡൽ നേടാനായി പരിശീലനം നടത്തുന്നതിന്റെ കാഴ്ചകൾ പകർത്തുന്നു ‘ഹെവിമെറ്റൽ’ എന്ന ചിത്രം.

ഗാസയിൽനിന്ന് വേദനാഭരിതമായ യാത്രകഴിഞ്ഞ് ബെൽജിയമിലെത്തുന്ന ഹസീം, ഡോക്യുമെന്ററി ചലച്ചിത്ര നിർമാണം പഠിക്കാൻ ബ്രസൽസിലെത്തുന്ന ഇലട്ര എന്നിവരുടെ ജീവിതക്കാഴ്ചകളിലൂടെ ജന്മദേശത്തുനിന്ന് പറിച്ചെറിയപ്പെടുന്നവരുടെ ദുരിതങ്ങൾ, നല്ല സമീപനമുള്ള ദേശങ്ങളിലത്തെിച്ചേരാനുള്ള ആന്തരിക കുടിയേറ്റങ്ങൾ എന്നിവ അവതരിപ്പിക്കുകയാണ് ദ റോളർ, ദ ലൈഫ്, ദ ഫൈ്ളറ്റ് എന്ന ചിത്രം.

അമ്മയെയും അമ്മൂമ്മയെയും ഏഴു സഹോദരിമാരെയും ഉപേക്ഷിച്ച് ഒരു നടിയാവുക എന്ന സ്വപ്നവുമായി പലസ്തീൻ ഗ്രാമം വിട്ട് യൂറോപ്പിൽ കുടിയേറിയ ഹയാം അബ്ബാസിന്റെ തീരുമാനത്തെ പുനഃപരിശോധനയ്ക്കു വിധേയമാക്കുകയാണ് ലിന സൗ ആലമിന്റെ ‘ബൈ ബൈ ടൈബീരിയാസ്’ എന്ന ചിത്രം.

ഫെസ്റ്റിവൽ വിന്നേഴ്സ് 
വിഭാഗത്തിൽ 9 ചിത്രം

ലോകത്തെ മുൻനിര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ വാരിക്കൂട്ടിയ ചിത്രങ്ങൾ തെരഞ്ഞെടുത്ത് 16–-മത് ഐഡിഎസ്എഫ്എഫ്കെ ഒരുക്കിയ ഫെസ്റ്റിവൽ വിന്നേഴ്സ് വിഭാഗത്തിൽ ഒമ്പത് ചിത്രങ്ങൾ പ്രദർശിപ്പിക്കും.

76–ാമത് കാൻ മേളയിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള പാംദോർ പുരസ്കാരം ലഭിച്ച ‘ദ മാൻ ഹു കുഡിന്റ് റിമൈൻ സയലന്റ്’, കാൻ ചലച്ചിത്രമേളയിൽ അൺ സെർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിൽ മികച്ച സംവിധായകനുള്ള അവാർഡ് അസ്മേ എൽ മൊയ്തിറിന് നേടിക്കൊടുത്ത ‘ദ മദർ ഓഫ് ഓൾ ലൈസ്’, 74ാമത് ബെർലിൻ ചലച്ചിത്രമേളയിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള ഗോൾഡൻ ബെയർ പുരസ്കാരം ലഭിച്ച ‘ഏൻ ഓഡ് ടേൺ’, ക്രിസ്റ്റൽ ബെയർ പുരസ്കാരം നേടിയ സ്പാനിഷ് ചിത്രം ‘കുറ സന’

സിൽവർ ബെയർ ലഭിച്ച ചൈനീസ് ചിത്രം ‘റീമെയ്ൻസ് ഓഫ് ദി ഹോട്ട് ഡേ’, ജൂറിയുടെ പ്രത്യേകപരാമർശം ലഭിച്ച ‘ജർമ്മൻ ചിത്രം ദാറ്റ്സ് ഓൾ ഫ്രം മി’ അന്താരാഷ്ട്ര ജൂറിയുടെ സ്പെഷ്യൽ പ്രൈസ് ലഭിച്ച ‘എ സമ്മേഴ്സ് ഏൻഡ് പോയം ‘ വെനീസ് മേളയിൽ മികച്ച ഡോക്യുമെന്ററിക്ക് നാമനിർദേശം ചെയ്യപ്പെട്ട ‘ഹോളിവുഡ് ഗേറ്റ്’, ടിബെക്ക ഫെസ്റ്റിവലിൽ മികച്ച നവാഗത ഡോക്യുമെന്ററി സംവിധാനത്തിനുള്ള അവാർഡ് നിക്കോൾ ഗോർമെലി, ദെബ്ര അറോക്കോ എന്നിവർക്കു നേടിക്കൊടുത്ത ‘സേർച്ചിംഗ് ഫോർ അമാനി’ തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

Previous Post

കണ്ണച്ചികണ്ടി കെ കെ മാധവൻ അന്തരിച്ചു

Next Post

ശുചിത്വ കേരളം ലക്ഷ്യം ; ജനപങ്കാളിത്തത്തോടെ സന്നദ്ധപ്രവർത്തനം : എം വി ഗോവിന്ദൻ

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
86
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
66
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
60
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
87
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
33
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
35
Next Post
ശുചിത്വ-കേരളം-ലക്ഷ്യം-;-ജനപങ്കാളിത്തത്തോടെ-സന്നദ്ധപ്രവർത്തനം-:-എം-വി-ഗോവിന്ദൻ

ശുചിത്വ കേരളം ലക്ഷ്യം ; ജനപങ്കാളിത്തത്തോടെ സന്നദ്ധപ്രവർത്തനം : എം വി ഗോവിന്ദൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.