ന്യൂഡൽഹി
മഴക്കെടുതികൾ നേരിടാൻ കേരളത്തിന് ആയിരം കോടി രൂപയുടെ കേന്ദ്രസഹായം അടിയന്തരമായി അനുവദിക്കണമെന്ന് ലോക്സഭയിലെ സിപിഐ എം കക്ഷിനേതാവ് കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. കനത്ത മഴ സൃഷ്ടിച്ച വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും 25 ജീവൻ നഷ്ടപ്പെട്ടു. പലയിടത്തും റോഡും മറ്റു അടിസ്ഥാന സൗകര്യങ്ങളും തകർന്നു. എൻഡിആർഎഫിന്റെ കൂടുതൽ സേനയെ കേരളത്തിൽ വിന്യസിക്കണമെന്നും അദ്ദേഹം ലോക്സഭയില്‍ ആവശ്യപ്പെട്ടു