മുംബൈ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെന്ന നിലയിൽ മൂന്നു കാര്യങ്ങൾക്ക് മുൻഗണന നൽകി പ്രവർത്തിക്കുമെന്ന് ഗൗതം ഗംഭീർ. ‘കളിക്കാരെ പൂർണമായി വിശ്വാസത്തിലെടുത്ത് അവർക്ക് സ്വാതന്ത്ര്യം നൽകി ടീമിനെ ഒരുക്കും. വിജയവും പ്രധാനമാണ്. ആദ്യ രണ്ടു കാര്യങ്ങളും ചെയ്താൽ വിജയം പിന്നാലെവരും’–- ഗംഭീർ പറഞ്ഞു.
പരിശീലകനായി ചുമതലയേറ്റശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകകയായിരുന്നു. വലിയ ഉത്തരവാദിത്വമാണിതെന്നും വിജയിച്ച് ശീലിച്ച ടീമിനെയാണ് പരിശീലിപ്പിക്കേണ്ടതെന്നും നാൽപ്പത്തിരണ്ടുകാരൻ മുംബൈയിൽ പറഞ്ഞു. ശ്രീലങ്കൻ പര്യടനത്തിനായി ടീം പുറപ്പെടുംമുമ്പ് മുഖ്യ സെലക്ടർ അജിത് അഗാർക്കർക്കൊപ്പമായിരുന്നു വാർത്താസമ്മേളനം.