തിരുവനന്തപുരം> കേരളത്തിലെ രജിസ്ട്രേഷൻ ഇടപാടുകൾ ആഗസ്റ്റ് ഒന്നുമുതൽ സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറും. ഇതിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കാൻ ട്രഷറി, രജിസ്ട്രേഷൻ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. 25 മുതൽ തെരഞ്ഞെടുത്ത സബ് രജിസ്ട്രാർ ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം നടപ്പാക്കും. ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപ്പത്രങ്ങൾ 2017 മുതൽ ഇ-സ്റ്റാമ്പിങിലേക്ക് മാറിയിരുന്നു. അതിനു താഴേക്കുള്ള മുദ്രപ്പത്രങ്ങളാണ് പുതിയ സംവിധാനത്തിലേക്ക് മാറ്റുന്നത്. നോൺ ജുഡീഷ്യൽ ആവശ്യങ്ങൾക്കുള്ള മുദ്രപ്പത്രങ്ങൾക്കും ഇത് ബാധകം.
എങ്ങനെയാണ് ഇ – സ്റ്റാമ്പിങ് ചെയ്യുന്നത് ?
സ്റ്റെപ്പ് 1
www.keralaregistration.gov.in എന്ന സൈറ്റിൽ കയറി ‘ഓൺലൈൻ അപേക്ഷക’ളിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 2
log on ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
സ്റ്റെപ്പ് 3
NEW TOCKEN ക്ലിക്ക് ചെയ്യുക. നേരത്തെ ടോക്കൺ എടുത്തിട്ടുണ്ടെങ്കിൽ അത് കാണാൻ MY TOCKENS ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 4
Sub Registrar Office ഉും Transaction Type ഉും സെലക്ട് ചെയ്യുക
സ്റ്റെപ്പ് 5
Document, executant, claimant , Presentation തുടങ്ങിയ വിവരങ്ങൾ നൽകുക
സ്റ്റെപ്പ് 6
സ്റ്റാമ്പ് ഡ്യൂട്ടി 1,00,000 രൂപയിലധികമാണെങ്കിൽ Mode of payment തെരഞ്ഞെടുക്കുക
സ്റ്റെപ്പ് 7
ആവശ്യമായ വിവരങ്ങൾ നൽകുമ്പോൾ ഫീസ് വിവരങ്ങൾ കാണിക്കും. ഇപ്പോൾ നിങ്ങൾക്ക് ഇ – സ്റ്റാമ്പ് പർചേസ് ചെയ്യാം.
സ്റ്റെപ്പ് 8
Submit Application for e-Stamp ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 9
Fee payment ലേക്ക് കടക്കുക
(പുതിയ വേർഷനിൽ, ഫീസടയ്ക്കുന്നതിന് സിസ്റ്റം ലോഗിൻ ചെയ്യണം. Application log in നടത്തിയതിന് ശേഷം മാത്രമേ ഫീസ് അടയ്ക്കാൻ സാധിക്കൂ.)
സ്റ്റെപ് 10
Online Payment ക്ലിക്ക് ചെയ്യുക
സ്റ്റെപ് 11
രണ്ടു രീതിയിൽ ഫീസടയ്ക്കാം
Stamp duty only
Registration fee only ( Note: this case is applicable only after paying the stamp duty)
Stamp duty and Registration fee together
സ്റ്റെപ്പ് 12
പെയ്മെന്റ് ഓപ്ഷൻ തെരഞ്ഞെടുക്കുക. ഫീസ് വിവരങ്ങൾ സ്ക്രീനിൽ കാണിക്കും. തുക അടയ്ക്കുന്ന വിവരങ്ങൾ പൂരിപ്പിക്കുക
( payment mode :e-payment or Direct treasury payment)
OTP ചെക്ക് ചെയ്തതിനു ശേഷം പെയ്മെന്റിലേക്ക് കടക്കുക
സ്റ്റെപ്പ് 13
വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ചതിന് ശേഷം PAY NOW ഓപ്ഷൻ ക്ലിക്ക് ചെയ്യുക
സ്റ്റെപ്പ് 14
e-Treasury സ്ക്രീൻ തുറക്കുന്നതിൽ Select Bank ഓപ്ഷനിൽ ബാങ്ക് തെരഞ്ഞെടുക്കുക. Proceed for Payment ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 15
username, password , OTP എന്നിവ നൽകുക. ‘Direct Treasury Payment ആണെങ്കിൽ ‘Pay-in-slip’ ഡൌൺലോഡ് ചെയ്ത് ട്രഷറിയിൽ പോയി തുക അടയ്ക്കുക.
സ്റ്റെപ്പ് 16
registration portal ലേക്ക് വീണ്ടും പോയി payment confirm ചെയ്യുക
സ്റ്റെപ് 17
ഫീസടച്ചതിന്റെ വിവരങ്ങൾ സ്ക്രീനിൽ തെളിയും. e-stamp ബട്ടൺ ക്ലിക്ക് ചെയ്ത് stamp ഡൗൺലോഡ് ചെയ്യുക.
ചെലാനും e-stamp ഉും തമ്മിൽ ചെക്ക് ചെയ്യാൻ GRN നൽകുക
സ്റ്റെപ്പ് 18
Time slot തെരഞ്ഞെടുക്കുക.
രേഖകളുമായി തെരഞ്ഞെടുത്ത ദിവസത്തിലും സമയത്തിലും അപേക്ഷിച്ച വ്യക്തി സബ് രജിസ്ട്രാർ ഓഫീസിൽ ഹാജരാകേണ്ടതാണ്.
രജിസ്റ്റർ ചെയ്ത ഇ- സാറ്റാമ്പ് www.keralaregistration.gov.in സൈറ്റിൽ വേരിഫൈ ചെയ്യാവുന്നതാണ്.