Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

യമനില്‍ ഇസ്രയേല്‍ ആക്രമണം; 6 മരണം

by News Desk
July 22, 2024
in WORLD
0
യമനില്‍-ഇസ്രയേല്‍-ആക്രമണം;-6-മരണം
0
SHARES
14
VIEWS
Share on FacebookShare on TwitterShare on Whatsapp

മനാമ > യമനിലെ ചെങ്കടൽ തുറമുഖ നഗരമായ ഹൊദെയ്ദയിലേക്ക് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. 87 പേർക്ക് പരിക്ക്.

ശനി രാത്രിയാണ് എണ്ണ സംഭരണ കേന്ദ്രങ്ങളും പവർ പ്ലാന്റും ലക്ഷ്യമാക്കിയുള്ള ആക്രമണം. പ്രദേശത്ത് വൻ തീപിടിത്തമുണ്ടായി. എന്നാൽ, ടെൽ അവീവിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ ഹൂതി ഡ്രോൺ ആക്രമണത്തിന് മറുപടിയായി യമനിലെ സൈനിക താവളങ്ങളാണ് ആക്രമിച്ചതെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.

തിരിച്ചടിയായി ഇസ്രയേലിന്റെ ചെങ്കടൽ തുറമുഖ നഗരം അൽ റഷ്റാഷി(ഐലാറ്റ്)ലേക്കും അമേരിക്കൻ കപ്പലിനുനേർക്കും മിസൈൽ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് ജനറൽ യഹ്യ സാരി പറഞ്ഞു. ആക്രമണം സ്ഥീരികരിച്ച ഇസ്രയേൽ, യമനിൽനിന്ന് എത്തിയ ഉപരിതല ബാലിസ്റ്റിക് മിസൈൽ വെടിവച്ചിട്ടതായി അവകാശപ്പെട്ടു.
ഗാസയിൽ ഇസ്രയേൽ കടന്നാക്രമണം ആരംഭിച്ചശേഷം ഹൂതികൾക്കെതിരെ ഇസ്രയേൽ നടത്തിയ ആദ്യത്തെ നേരിട്ടുള്ള ആക്രമണമായിരുന്നു ശനിയാഴ്ചത്തേത്.

ഹൊദെയ്ദ ആക്രമണത്തിന് വേദനാജനകമായ പ്രതികരണമുണ്ടാകുമെന്നും അമേരിക്കൻ, ബ്രിട്ടീഷ് സംരക്ഷണം ഇസ്രയേലിനെ രക്ഷിക്കില്ലെന്നും ഹൂതി സുപ്രീംപൊളിറ്റിക്കൽ കൗൺസിൽ പ്രഖ്യാപിച്ചു. യമൻ ആക്രമണം ഇസ്രയേലിന്റെ എതിരാളികൾക്കുള്ള മുന്നറിയിപ്പാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.

എത്തിപ്പെടാനാകാത്ത ഇടമില്ല: നെതന്യാഹു

ടെൽ അവീവ് > യമൻ തുറമുഖ നഗരം ഹൊദെയ്ദയിലേക്ക് നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ, ഭീഷണിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ‘ഏതുവിധത്തിലും സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ നിശ്ചയദാർഢ്യത്തെ സംശയിക്കരുത്.

ഞങ്ങൾക്ക് കൈയെത്താത്ത ഇടമില്ല’–- നെതന്യാഹു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇസ്രയേൽ അതിർത്തിയിൽനിന്ന് 1800 കിലോമീറ്റർ അകലെയാണ് തങ്ങൾ ആക്രമണം നടത്തിയത്. ശത്രുക്കളെ തകർക്കാൻ ദൂരം തടസ്സമല്ലെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച അമേരിക്കയ്ക്ക് പുറപ്പെടുന്ന നെതന്യാഹു, ചൊവ്വാഴ്ച പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്യും. അതേസമയം, ഇസ്രയേൽ ആക്രമണത്തിൽ ഞായറാഴ്ച ഗാസയിൽ 64 പേർ കൊല്ലപ്പെട്ടു. 105 പേർക്ക് പരിക്കേറ്റു. പത്താംമാസവും തുടരുന്ന ഇസ്രയേൽ കടന്നാക്രമണത്തിൽ ഗാസ മുനമ്പിൽ ഇതുവരെ 38,983 പേരാണ് കൊല്ലപ്പെട്ടത്.

Previous Post

കുഞ്ഞ്‌ മാലെക്‌ യാസിൻ സുരക്ഷിതൻ

Next Post

പാര്‍ലമെന്റ് സമ്മേളനം ഇന്നുമുതൽ: സഭയിലും ചോദ്യങ്ങളുയരും

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
പാര്‍ലമെന്റ്-സമ്മേളനം-ഇന്നുമുതൽ:-സഭയിലും-ചോദ്യങ്ങളുയരും

പാര്‍ലമെന്റ് സമ്മേളനം ഇന്നുമുതൽ: സഭയിലും ചോദ്യങ്ങളുയരും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.