മലപ്പുറം > പെരിന്തൽമണ്ണയിൽ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. ആലിപ്പറമ്പ് പാറക്കണ്ണിയിൽ കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ്(52), മകൻ മുഹമ്മദ് അമീൻ (17) എന്നിവരാണ് മരിച്ചത്.
പന്നിശല്യമുള്ളതിനാൽ രക്ഷനേടാൻ വയലിൽ സ്ഥാപിച്ച കമ്പിയിൽ നിന്നാണ് മുഹമ്മദ് അഷ്റഫിന് ഷോക്കേറ്റത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായ അച്ഛനെ അന്വേഷിച്ച് മുഹമ്മദ് അമീൻ ചെല്ലുമ്പോഴാണ് അഷ്റഫ് വയലിൽ വീണു കിടക്കുന്നത് കണ്ടത്.
മുഹമ്മദ് അഷ്റഫിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുഹമ്മദ് അമീനും ഷോക്കേറ്റത്. ഇരുവരെയും കൃഷിക്കായി വെള്ളം പമ്പ് ചെയ്യുന്ന മോട്ടർപുരക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.