കോഴിക്കോട്> തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടതുകൈയിലെ നടുവിരലിൽ മഷി പുരട്ടണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചു.
ഏപ്രിലിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാരുടെ ഇടതുകൈയിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞുപോയിട്ടില്ലാത്തതിനാലാണീ തീരുമാനം. ഈ നിർദേശം 30ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുവേണ്ടി മാത്രമാണ്. സംസ്ഥാനത്തെ 49 തദ്ദേശസ്ഥാപന വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.