ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹ അഭ്യൂഹങ്ങളോട് പ്രതികരിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഓൺലൈനിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ പൊട്ടിത്തെറിച്ചുകൊണ്ടാണ് ഷമി പ്രചികരിച്ചത്. അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷമി.
‘തമാശയ്ക്കായി ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വളരെ വിചിത്രമാണ്. ഞാൻ ഫോൺ തുറക്കുമ്പോഴൊക്കെ ഇത്തരം ട്രോളുകളും മീമുകളും കാണാറുണ്ട്. ഇതെല്ലാം തമശയ്ക്ക് വേണ്ടിയാണ് ചെയ്യുന്നതെന്ന് എനിക്ക് അറിയാം. എങ്കിലും ആളുകളുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുമ്പോഴും അത് പങ്കിടുമ്പോഴും കൂടുതൽ ചിന്തിക്കണം.
ആധികാരികത ഇല്ലാത്ത പേജുകളില്‍ വരുന്ന വാര്‍ത്തകളാണ് ഇത്തരക്കാർ പങ്കുവെക്കുന്നത്. ജീവിത്തില്‍ വിജയം നേടാന്‍ ശ്രമിക്കു, സ്വയം അപ്ഗ്രേഡ് ചെയ്യു, മറ്റുള്ളവരെ സഹായിക്കു, അപ്പോൾ ഒരാള്‍ നല്ല മനുഷ്യനാവും,’ ഷമി പറഞ്ഞു.
സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റർ ഷൊയ്ബ് മാലിക്കും ഈ വർഷം ജനുവരിയിലാണ് നിയമപരമായി വേർപിരിഞ്ഞത്. ഇരുവരും വേർപിരിയുന്നതായി ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും പാകിസ്ഥാൻ നടി സന ജാവേദുമായി ഷൊയ്ബ് തന്റെ വിവാഹം വെളിപ്പെടുത്തിയതോടെയാണ് വേർപിരിയിൽ വാർത്ത പുറത്തറിയുന്നത്. 2010ലായിരുന്നു സാനിയയും ഷൊയ്ബും വിവാഹിതരായത്. ഇസാൻ എന്ന ഒരു മകനും ഇവർക്കുണ്ട്.
അടുത്തിടെ, വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ സാനിയ ആരാധകരുമായി പങ്കുവച്ചിരുന്നു. സമാനമായി മുഹമ്മദ് ഷമിയും തന്റെ മനസിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ സാനിയയും ഷമിയും വിവാഹിതരാകണമെന്നായി ആരാധകർ. ഇരുവരും ‘പെർഫക്ട് മാച്ച്’ ആണെന്ന തരത്തിലായിരുന്നു ആരാധകരുടെ വാദം.
ഇതിനിടെ സാനിയയുടെയും ഷമിയുടെയും എഡിറ്റു ചെയ്ത വിവാഹ ഫൊട്ടോകളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഇരുവരും വിവാഹിതരായി എന്ന തരത്തിലും പ്രചരണങ്ങളുണ്ടായി. ഷമിയും മുൻഭാര്യ ഹസിൻ ജഹാനുമായുള്ള വിവാഹ ചിത്രത്തിലായിരുന്നു സാനിയയുടെ മുഖം എഡിറ്റ് ചെയ്ത ചേർത്തത്. അഭ്യൂഹങ്ങൾ വ്യാപകമായതോടെ സംഭവത്തോട് പ്രതികരിച്ച് സാനിയയുടെ പിതാവ് ഇമ്രാൻ മിർസ രംഗത്തെത്തിയിരുന്നു. പ്രചരിക്കുന്ന അഭ്യൂഹങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും, ഷമിയും സാനിയയും നേരിട്ട് കണ്ടിട്ടു പൊലുമില്ലെന്നും, ഇമ്രാൻ മിർസ പറഞ്ഞു.