Monday, May 19, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കേരളത്തിൽ വീണ്ടും നിപ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

by News Desk
July 21, 2024
in KERALA
0
കേരളത്തിൽ-വീണ്ടും-നിപ;-ഇക്കാര്യങ്ങൾ-ശ്രദ്ധിക്കുക
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

2018 മുതല് ഇതുവരെയുള്ള കാലയളവില് നാല് തവണയാണ് കേരളത്തില് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യതവണ നിപ രോഗബാധയേത്തുടര്ന്ന് 17 പേര്ക്ക് ജീവഹാനി സംഭവിച്ചിരുന്നു. 2021 ല് പന്ത്രണ്ടുകാരനും 2023 ല് ആഗസ്തിലും സെപ്റ്റംബറിലുമായി രണ്ട് പേര് മരിക്കുകയും ചെയ്തിരുന്നു.

സ്വീകരിക്കേണ്ട മുന്കരുതലുകള്

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവരിലും അതിസങ്കീര്ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

വൈറസ് ബാധയുള്ള വവ്വാലുകളില് നിന്നും രോഗം പകരാതിരിക്കാന് സ്വീകരിക്കേണ്ട മുന് കരുതലുകള് സ്വീകരിക്കണം

വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില് കഴിവതും പോകരുത്. വവ്വാല് കടിച്ച പഴങ്ങളോ മറ്റോ സ്പര്ശിക്കാനോ കഴിക്കാനോ പാടില്ല.

രോഗബാധ സംശയിച്ചാല് കൃത്യമായി മാസ്ക് ഉപയോഗിക്കുക

സാമൂഹിക അകലം പാലിക്കുക

ഇടയ്ക്കിടയ്ക്ക് കൈകള് സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്ഡ് സമയം നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില് ആല്ക്കഹോള് അടങ്ങിയ സാനിറ്റൈസര് ഉപയോഗിച്ച് കൈ വൃത്തിയാക്കണം.

രോഗിയുമായി ഒരു മീറ്റര് എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക

രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്ക്കുള്ള സാമഗ്രികള് പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

വില്ലന് വൈറസ്

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്.എന്.എ. വൈറസ് ആണ്. മൃഗങ്ങളില് നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില് നിന്നോ പന്നികളില് നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന് സാധ്യതയുണ്ട്. മനുഷ്യരില് നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം.

രോഗലക്ഷണങ്ങള്

വൈറസ് ശരീരത്തിനുള്ളില് പ്രവേശിച്ച് രോഗലക്ഷണങ്ങള് പ്രകടമാകുന്ന കാലയളവ് (ഇന്ക്യുബേഷന് പിരീഡ്) 4 മുതല് 14 ദിവസം വരെയാണ്. ഇത് ചിലപ്പോള് 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള് വ്യക്തമാകാന് ഇത്രയും ദിവസങ്ങള് വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്. ചുമ, വയറുവേദന, മനംപിരട്ടല്, ചര്ദി, ക്ഷീണം, കാഴ്ചമങ്ങല് തുടങ്ങിയ ലക്ഷണങ്ങളും അപൂര്വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള് ആരംഭിച്ച് ഒന്നു രണ്ടു ദിവസങ്ങള്ക്കകം തന്നെ കോമ അവസ്ഥയിലെത്താനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. വൈറസ് ശ്വാ സകോശത്തേയും ബാധിക്കാന് സാധ്യതയുണ്ട്.

രോഗസ്ഥിരീകരണം

തൊണ്ടയില് നിന്നും മൂക്കില് നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനല് ഫ്ളൂയിഡ് എന്നിവയില് നിന്നുമെടുക്കുന്ന സാമ്പിളുകളുടെ ആര്.ടി.പി.സി.ആര്. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

ആശുപത്രികള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്

രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസൊലേഷന് വാര്ഡില് പ്രവേശിപ്പിക്കുക
രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള് നടത്തുമ്പോഴും കയ്യുറകളും മാസ്കും ധരിക്കുക
സാംക്രമിക രോഗങ്ങളില് എടുക്കുന്ന എല്ലാ മുന്കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന രോഗിയെ ആശുപത്രിയില് പ്രവേശിപ്പിച്ചാല് അധികൃതരെ വിവരം അറിയിക്കുക.
ആല്ക്കഹോള് അടങ്ങിയ ഹാന്ഡ് റബ്ബുകള് ഉപയോഗിച്ച് കൈ കഴുകുക
രോഗി, രോഗചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള് രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക
നിപ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല് തീര്ത്തും ഒഴിവാക്കി വേര്തിരിച്ച് പ്രത്യേക വാര്ഡുകളിലേക്ക് മാറ്റുക.
ഇത്തരം വാര്ഡുകളില് ആരോഗ്യരക്ഷാ പ്രവര്ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
രണ്ട് രോഗികളുടെ കട്ടിലിനിടയില് ഒരു മീറ്റര് അകലമെങ്കിലും ഉറപ്പാക്കുക
രോഗികളെ അല്ലെങ്കില് രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള് പകരാതിരിക്കാനുള്ള മുന് കരുതലുകള് സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.

. മാസ്ക്, കൈയുറ (ഗ്ലൗസ്), ഗൗണ് എന്നിവയൊക്കെ ഉള്പ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള് ഉപയോഗിക്കേണ്ടതാണ്. തീര്ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില് 95 ശതമാനവും ശ്വസിക്കുന്നത് തടയാന് കഴിയുന്ന എന്-95 മാസ്കുകള് രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല് വേളയിലും നിഷ്കര്ഷിക്കേണ്ടതാണ്.

കൈകള് സോപ്പുപയോഗിച്ച് 20 സെക്കന്ഡെങ്കിലും കഴുകുക.

അണുനശീകാരികളായ ക്ലോറോഹെക്സിഡൈന് അല്ലെങ്കില് ആല്ക്കഹോള് അടങ്ങിയ ഹസ്ത ശുചീകരണ ദ്രാവകങ്ങള് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്

ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്പോസബിള് ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില് ശരിയായ രീതിയില് അണുനശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

Previous Post

മനോലോ മാർക്വസ്‌ ഇന്ത്യൻ ഫുട്‌ബോൾ ടീം പരിശീലകൻ

Next Post

കേന്ദ്രവിഹിതം 57,000 കോടി കുറഞ്ഞിട്ടും സംസ്ഥാനത്തിന്‌ 40,000 കോടിയുടെ വർധന

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
42
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
43
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
49
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
44
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
41
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
41
Next Post
കേന്ദ്രവിഹിതം-57,000-കോടി-കുറഞ്ഞിട്ടും-സംസ്ഥാനത്തിന്‌-40,000-കോടിയുടെ-വർധന

കേന്ദ്രവിഹിതം 57,000 കോടി കുറഞ്ഞിട്ടും സംസ്ഥാനത്തിന്‌ 40,000 കോടിയുടെ വർധന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.