തിരുവനന്തപുരം > മുതിർന്ന സിപിഐഎം നേതാവും സിഐടിയു മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എസ് എസ് പോറ്റി (92) അന്തരിച്ചു. ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂണിയൻ സ്ഥാപക പ്രസിഡന്റുമായിരുന്നു. തിരുവനന്തപുരത്തെ സിഐടിയു തൊഴിലാളി സമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു.
വാർദ്ധക്യസഹജമായ അസുഖം മൂലംപാളയത്തുള്ള സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് നാല് മണിക്ക് ശാന്തികവാടത്തിൽ.