പരിയാരം> കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നരവയസുകാരന് അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് സ്ഥിരീകരിച്ചു. പനി, തലവേദന, ഛർദി എന്നിവയെ തുടർന്ന് വ്യാഴാഴ്ച മുതൽ ചികിത്സയിലായിരുന്നു. പിന്നീട് കുട്ടിയെ വിദഗ്ധ ചികിൽസയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം തോട്ടില്‍ കുളിച്ചതാകാം രോഗം പിടിപെടാൻ ഇടയായതെന്നാണ് നിഗമനം.