Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

സ്വപ്‌നത്തിലൊരു ചാട്ടമുണ്ട്‌ – 
ട്രിപ്പിൾജമ്പ്‌ താരം അബ്‌ദുള്ള അബൂബക്കറിന്റെ 
പ്രതീക്ഷകൾ

by News Desk
July 19, 2024
in SPORTS
0
സ്വപ്‌നത്തിലൊരു-ചാട്ടമുണ്ട്‌-–-
ട്രിപ്പിൾജമ്പ്‌-താരം-അബ്‌ദുള്ള-അബൂബക്കറിന്റെ-
പ്രതീക്ഷകൾ
0
SHARES
14
VIEWS
Share on FacebookShare on TwitterShare on Whatsapp

പാരിസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നത് ഏഴ് 
മലയാളികളാണ്. കന്നി ഒളിമ്പിക്സിനിറങ്ങുന്ന 
ട്രിപ്പിൾജമ്പ് താരം അബ്ദുള്ള അബൂബക്കറിന്റെ 
പ്രതീക്ഷകൾ…

കൊച്ചി
പരിശീലനത്തിനൊപ്പം നന്നായി ഭക്ഷണം കഴിക്കുന്നു, നന്നായി ഉറങ്ങുന്നു. പാരിസ് ഒളിമ്പിക്സ് വിളിപ്പാടകലെ എത്തിയിട്ടും ഒട്ടും സമ്മർദമില്ലാതെ അബ്ദുള്ള അബൂബക്കറിന്റെ പ്രതികരണം. ബംഗളൂരു സായി സെന്ററിലെ ഇന്ത്യൻ ക്യാമ്പിലാണ് ട്രിപ്പിൾജമ്പ് താരത്തിന്റെ പരിശീലനം. 28ന് പാരിസിലെത്തണം. ആഗസ്ത് ഏഴിനാണ് മത്സരം. അവസാനവട്ട ഒരുക്കത്തിനായി പോളണ്ടിൽ പരിശീലനത്തിന് പോകേണ്ടതായിരുന്നു. എന്നാൽ, റഷ്യക്കാരൻ കോച്ച് ഡെനിസ് കപ്പൂസ്റ്റ്യന് പോളണ്ട് വിസ നിഷേധിച്ചത് തിരിച്ചടിയായി. അതേക്കുറിച്ച് വേവലാതിപ്പെട്ടിരിക്കാൻ സമയമില്ലെന്നാണ് മറുപടി.

ആദ്യ 
ഒളിമ്പിക്സിനെക്കുറിച്ച് ?
ഒളിമ്പിക്സിന് പോകുന്നതിന്റെ ത്രില്ലുണ്ട്. അവിടെ നന്നായി ചെയ്യണമെന്നും ആഗ്രഹിക്കുന്നു. ഏറ്റവും മികച്ച ചാട്ടമാണ് മനസ്സിൽ. മെഡലിനെക്കുറിച്ചോ സ്ഥാനത്തെക്കുറിച്ചോ ഓർത്ത് ആശങ്കപ്പെടുന്നില്ല. മികച്ച പ്രകടനം ഉറപ്പുതരുന്നു. വലിയ സമ്മർദം മനസ്സിലേക്ക് എടുക്കുന്നേയില്ല. രാജ്യാന്തരമത്സരങ്ങളിൽ ധാരാളം പങ്കെടുത്തത് തുണയായി. ഒളിമ്പിക്സായാലും കൂളായി ചെയ്യാൻ പറ്റുമെന്ന ആത്മവിശ്വാസമുണ്ട്.

വിദേശപരിശീലനം 
നഷ്ടമായത് ?
പോളണ്ടിൽ പരിശീലനത്തിന് പോകാനുള്ള ആദ്യസംഘത്തിൽ ഞാനുണ്ടായിരുന്നു. റഷ്യക്കാരനായ കോച്ചിന് വിസ കിട്ടുമോയെന്ന് കാത്തിരുന്നു. എന്നാൽ, അത് കിട്ടിയില്ല. അവിടെ പോയിരുന്നെങ്കിൽ ഭക്ഷണവും കാലാവസ്ഥയും പൊരുത്തപ്പെടുത്തിയെടുക്കാമായിരുന്നു. എന്നാൽ, അതേക്കുറിച്ച് ആലോചിച്ച് സമയം കളയാനില്ല. അതേ ഊർജത്തോടെ ബംഗളൂരു ക്യാമ്പിൽ തീവ്രപരിശീലനത്തിലാണ്.

17 മീറ്റർ മറികടന്നത് ?
പതിനേഴു മീറ്റർ എന്ന നാഴികക്കല്ല് നാലുതവണ കണ്ടെത്താനായതാണ് ആത്മവിശ്വാസം വർധിപ്പിച്ചത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെയാണ് ഈ പ്രകടനം. 2022 കായികജീവിതത്തിലെ പ്രധാന വർഷമായിരുന്നു. ആ വർഷം മികച്ച ചാട്ടങ്ങളുണ്ടായി. 2022ൽ ഭുവനേശ്വറിൽ നടന്ന ഇന്ത്യൻ ഗ്രാൻ പ്രിയിൽ ചാടിയ 17.19 മീറ്ററാണ് മികച്ച ദൂരം. അതേവർഷം ഇന്റർ സ്റ്റേറ്റ് മീറ്റിൽ 17.14 മീറ്റർ താണ്ടി. ബെർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയ ചാട്ടം 17.02 മീറ്ററായിരുന്നു. ഇക്കഴിഞ്ഞ ഇന്റർ സ്റ്റേറ്റ് മീറ്റിൽ 17 മീറ്റർ ചാടിയാണ് സ്വർണം നേടിയത്. ഒളിമ്പിക്സ് യോഗ്യതാദൂരം 17.22 മീറ്ററായിരുന്നു. മികച്ച ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലായിരുന്നു ഒളിമ്പിക്സ് യോഗ്യത.

കോഴിക്കോട് നാദാപുരം വളയം സ്വദേശിയായ അബ്ദുള്ള–-സാറ ദമ്പതികളുടെ മകനാണ് ഇരുപത്തെട്ടുകാരൻ. 2017 മുതൽ ബംഗളൂരുവിൽ വ്യോമസേനയിൽ ഉദ്യോഗസ്ഥൻ. സ്കൂൾകാലത്ത് അത്ലറ്റിക്സിൽ ഓൾറൗണ്ടറായിരുന്നു. പാലക്കാട് കല്ലടി കുമരംപുത്തൂർ സ്കൂളിലേക്ക് മാറിയത് വഴിത്തിരിവായി. അവിടെനിന്നാണ് ട്രിപ്പിൾജമ്പിലേക്ക് മാറിയത്. തുടർന്ന് കോതമംഗലം എംഎ കോളേജിൽ എത്തിയപ്പോഴേക്കും ദേശീയതാരമായി ശ്രദ്ധനേടി. 2022 സുവർണവർഷമായിരുന്നെങ്കിൽ 2023ൽ ഏഷ്യൻ മീറ്റിൽ സ്വർണം സ്വന്തമാക്കി. ഈവർഷം ഇന്ത്യൻ ഓപ്പൺ ജമ്പ്സ് മീറ്റിൽ സ്വർണം നേടി. തുടർന്നാണ് ഇന്റർ സ്റ്റേറ്റ് മീറ്റിലെ പ്രകടനം. രഞ്ജിത് മഹേശ്വരിക്കുശേഷം 17 മീറ്റർ മറികടന്ന മലയാളിയാണ്. ഒളിമ്പിക്സിൽ ദേശീയ റെക്കോഡുകാരൻ തമിഴ്നാട്ടിലെ പ്രവീൺ ചിത്രവേലും മത്സരിക്കുന്നു.

Previous Post

പൊന്നുംവിലയ്‌ക്ക്‌ 
ജീക്‌സൺ 
ഈസ്റ്റ്‌ബംഗാളിൽ ; ബ്ലാസ്‌റ്റേഴ്‌സ്‌ വിട്ടത്‌ റെക്കോഡ്‌ തുകയ്‌ക്ക്‌

Next Post

ഒളിമ്പിക്‌സിൽ ഗോൾ നിറയും ; ഉദ്‌ഘാടനത്തിനും രണ്ടുനാൾമുമ്പ്‌ പന്തുരുണ്ടുതുടങ്ങും

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
നീറ്റ്‌-കുംഭകോണം-;-വിശദഫലം-
പുറത്തുവിടണം:-സുപ്രീംകോടതി

നീറ്റ്‌ കുംഭകോണം ; വിശദഫലം 
പുറത്തുവിടണം: സുപ്രീംകോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.