തിരുവനന്തപുരം> പി.ടി.എ ജനറല്‍ ബോഡി യോഗം എല്ലാ വര്‍ഷവും മൂന്ന് പ്രാവശ്യമെങ്കിലും കൂടേണ്ടതാണെന്ന് അറിയിപ്പ്. ഹയര്‍ സെക്കന്‍ഡറി / വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ആദ്യ വര്‍ഷ ക്ലാസിലെ പ്രവേശനം പൂര്‍ത്തിയായി ഒരു മാസത്തിലുള്ളില്‍ ആയിരിക്കണം ആദ്യത്തെ യോഗം.
സ്കൂളുകളില്‍ ജൂണ്‍ മാസത്തില്‍ തന്നെ ആദ്യയോഗം ഉറപ്പാക്കാനായിരുന്നു നിര്‍ദ്ദേശം. രണ്ടാമത്തെ യോഗം രണ്ടാം ടേമിലും മൂന്നാമത്തേത് ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പത്ത്/പന്ത്രണ്ട് ക്ലാസുകളിലെ പൊതു പരീക്ഷ ആരംഭിക്കുന്നതിനു ഒരു മാസം മുന്‍പും ആയിരിക്കണം. മറ്റു സ്കൂളുകളില്‍ ഫെബ്രുവരി അവസാന വാരവും വിളിച്ചു ചേര്‍ക്കണം.
സ്കൂളുകളില്‍ പി.ടി.എ ജനറല്‍ ബോഡി യോഗം യഥാവിധി നടക്കുന്നില്ല എന്ന പരാതി മുന്‍ അക്കാദിമ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നു. നിര്‍ദ്ദേശം എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും കര്‍ശനമായും ഉറപ്പവരുത്തേണ്ടതാണ്.
2024-25 അധ്യായന വര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും തങ്ങളുടെ അധികാര പരിധിയില്‍പെട്ട സ്കൂളുകളില്‍ ജൂലൈ മാസം 31-ാം തീയതിക്കു മുന്‍പ് പി.ടി.എയുടെ ആദ്യ യോഗം നടന്നിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതും, ഭാരവാഹികളുടെ പേരും വിവരവും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസില്‍ അറിയിക്കുന്നതിനും തുടര്‍ന്നു വരുന്ന മാസങ്ങളില്‍ ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രകാരം രണ്ടാമത്തേയും മൂന്നാമത്തേയും യോഗം നടത്തുന്നതിനുമുള്ള നടപടികളും സ്വീകരിക്കേണ്ടതാണ്- എന്നാണ് അറിയിപ്പ്