ഫ്ളോറിഡ: കിലിയൻ എംബാപ്പെയേയും ഫ്രാൻസ് ഫുട്ബോൾ ടീമിനെയും വംശീയമായി അധിക്ഷേപിച്ചുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ വെട്ടിലായി അർജന്റീന. കോപ്പ അമേരിക്ക കിരീടം നേടിയ ശേഷമുള്ള വിജയാഘോഷത്തിനിടെയിലാണ് കിലിയൻ എംബാപ്പെയേയും ഫ്രാൻസ് ദേശീയ ടീമിനെയും അർജന്റീന താരങ്ങൾ വംശീയമായി അധിക്ഷേച്ചതെന്നാണ് വിവരം.
കിരീട നേട്ടത്തിനു ശേഷമുള്ള അർജന്റീന ടീമിന്റെ വിജയാഘോഷത്തിന്റെ ഒരു വീഡിയോ അർജന്റീന താരം എൻസോ ഫെർണാണ്ടസ് തന്റെ ഇൻസ്റ്റാഗ്രാം ചാനലിൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോയുടെ അവസാന ഭാഗത്താണ് ഫ്രഞ്ച് ടീമിലെ താരങ്ങളെ അധിക്ഷേപിച്ചുള്ള പരാമർശങ്ങൾ. ഫ്രാൻസ് ദേശീയ ടീമിലെ ആഫ്രിക്കൻ വംശജരായ താരങ്ങൾക്കെതിരേ അർജന്റീനിയൻ താരങ്ങൾ വർണ്ണവിവേചനപരമായ പരാമർശങ്ങൾ ഉരുവിടുന്നതായുള്ളത്. സംഭവം വിവാദമായതിനു പിന്നാലെ എൻസോ ഈ വീഡിയോ പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് അർജന്റീന ടീമിനെതിരെ രൂക്ഷവിമർശനമാണ് പൊതുസമൂഹത്തിൽ നിന്നുയരുന്നത്.
എന്നാൽ സംഭവത്തിൽ ഫ്രഞ്ച് ഫുട്ബോൾ ടീം യാതൊരുവിധ പ്രതികരണവും നടത്തിയിട്ടില്ല.
എന്നാൽ സംഭവത്തിൽ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻസ് ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീം പരാതി നൽകിയെന്നാണ് വിവരം. കഴിഞ്ഞ ഫിഫാ ലോകകപ്പിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയാണ് അർജന്റീന ലോകകീരിടം നേടിയത്. അതേസമയം, കോപ്പ അമേരിക്കയിൽ ജേതാക്കളായ അർജന്റീന ടീമിന് ഗംഭീരവരവേൽപ്പാണ് ജന്മനാട്ടിൽ നൽകിയത്.
Read More