Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

‘ബിയെൻവെനീദോ എംബാപ്പെ’ ; കാത്തിരിപ്പിനൊടുവിൽ റയൽ മാഡ്രിഡ്‌ എംബാപ്പെയെ അവതരിപ്പിച്ചു

by News Desk
July 17, 2024
in SPORTS
0
‘ബിയെൻവെനീദോ-എംബാപ്പെ’-;-കാത്തിരിപ്പിനൊടുവിൽ-റയൽ-മാഡ്രിഡ്‌-എംബാപ്പെയെ-അവതരിപ്പിച്ചു
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

മാഡ്രിഡ്
സാന്റിയാഗോ ബെർണബ്യൂവിൽ 80,000 ആരാധകർ ആർത്തുവിളിച്ചു –- ‘ബിയെൻവെനീദോ എംബാപ്പെ’. സ്പാനിഷിൽ ബിയെൻവെനീദോ എന്നാൽ സ്വാഗതം എന്നർഥം. കാത്തിരിപ്പിനൊടുവിൽ റയൽ മാഡ്രിഡ് ക്ലബ് കിലിയൻ എംബാപ്പെയെ ഔദ്യോഗികമായി അവതരിപ്പിച്ചു. 2029 വരെ ഫ്രഞ്ച് ക്യാപ്റ്റനെ റയൽ കുപ്പായത്തിൽ കാണാം. പിഎസ്ജിയിൽനിന്നാണ് ഇരുപത്തഞ്ചുകാരൻ ഇഷ്ടക്ലബ്ബായ റയലിലേക്ക് ചേക്കേറിയത്. ബെർണബ്യൂ സ്റ്റേഡിയത്തിൽ നിറഞ്ഞ കാണികൾക്കുമുന്നിൽ ഊഷ്മള വരവേൽപ്പാണ് മുന്നേറ്റക്കാരന് ലഭിച്ചത്. കരാറിൽ ഒപ്പിട്ടശേഷം റയൽ ജേഴ്സിയിൽ മൈതാനത്തിറങ്ങിയ എംബാപ്പെ ആരാധകരെ അഭിവാദ്യം ചെയ്തു. റയൽ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ്, മുൻ ഫ്രഞ്ച് ക്യാപ്റ്റൻ സിനദിൻ സിദാൻ തുടങ്ങിയവരെല്ലാം ചടങ്ങിനുണ്ടായിരുന്നു. 2009ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വീകരിക്കാനാണ് ഇതിനുമുമ്പ് ബെർണബ്യൂ സ്റ്റേഡിയത്തിൽ ഇത്രയും ആരാധകർ നിറഞ്ഞത്.

റയലിൽ എംബാപ്പെ പുതിയ അധ്യായം തുടങ്ങുകയാണ്. ചെറുപ്പംതൊട്ടേ റയലായിരുന്നു ഇഷ്ട ടീം. റൊണാൾഡോ ആരാധനാപുരുഷനും. സ്പാനിഷ് ക്ലബ്ബിനോടുള്ള അടുപ്പം പലതവണ തുറന്നുപറഞ്ഞു. 13–-ാംവയസ്സിൽ കുടുംബത്തോടപ്പം റയൽ സന്ദർശിക്കാനും അവസരമുണ്ടായി. അന്നെടുത്ത ചിത്രങ്ങൾ റയൽ പുറത്തുവിട്ടു. മൊണാക്കോയിലും പിഎസ്ജിയിലും പന്തുതട്ടിയശേഷമാണ് വരവ്. 2017 മുതൽ പാരിസ് ക്ലബ്ബിലായിരുന്നു. 178 കളിയിൽ 162 ഗോളടിച്ചു. രണ്ട് വർഷംമുമ്പ് റയലിൽ ചേരാൻ ശ്രമിച്ചിരുന്നു. എന്നാൽ, പിഎസ്ജി വിട്ടില്ല.

യൂറോ കപ്പിൽ മോശം പ്രകടനമായിരുന്നു എംബാപ്പെയുടേത്. ലോകകപ്പ് ഉൾപ്പെടെ നേടിയ ഇരുപത്തഞ്ചുകാരന് റയലിൽ ലക്ഷ്യം കന്നി ചാമ്പ്യൻസ് ലീഗും ബാലൻ ഡി ഓർ പുരസ്കാരവുമാണ്. പ്രീസീസൺ ക്യാമ്പ് ആരംഭിച്ച റയലിനൊപ്പം ഉടൻ പരിശീലനത്തിനിറങ്ങും. സ്പാനിഷ് ലീഗിൽ നിലവിലെ ചാമ്പ്യൻമാരുടെ പുതിയ സീസണിലെ ആദ്യമത്സരം ആഗസ്ത് 17ന് മയ്യോർക്കക്കെതിരെയാണ്. റയലിൽ ഒമ്പതാംനമ്പർ കുപ്പായമാണിടുക. പതിവായി അണിയുന്ന പത്താംനമ്പറിൽ ലൂകാ മോഡ്രിച്ച് കളിക്കുന്നതിനാൽ ഒമ്പതാംനമ്പർ മതിയെന്ന് എംബാപ്പെ അറിയിച്ചു.

Previous Post

മിന്നുമണി ഇന്ത്യ എ ടീം ക്യാപ്‌റ്റൻ

Next Post

ആരാകും പിൻഗാമി ; സൗത്ഗേറ്റിന് പകരക്കാരനാകാൻ പ്രമുഖരുടെ നിര

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
കെപിസിസി-ക്യാമ്പ്‌-എക്‌സിക്യൂട്ടീവ്‌-;-മുല്ലപ്പള്ളിയും-സുധീരനും-എത്തിയില്ല;-ബഹിഷ്‌കരിച്ച്‌-കെ-മുരളീധരൻ

കെപിസിസി ക്യാമ്പ്‌ എക്‌സിക്യൂട്ടീവ്‌ ; മുല്ലപ്പള്ളിയും സുധീരനും എത്തിയില്ല; ബഹിഷ്‌കരിച്ച്‌ കെ മുരളീധരൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.