ജർമൻ ഇതിഹാസം തോമസ് മുള്ളർ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചു. യൂറോ കപ്പ് ക്വാർട്ടറിൽ സ്പെയിനിനോട് തോറ്റ് പുറത്തായതിനു പിന്നാലെയാണ് ജർമൻ ജേഴ്സിയഴിച്ചുവെക്കാനുള്ള 34-കാരന്റെ തീരുമാനം. നേരത്തേ മറ്റൊരു ജർമൻ താരം ടോണി ക്രൂസിന്റെ അവസാന മത്സരവും സ്പെയിനിനെതിരായ ക്വാർട്ടറായിരുന്നു.ബയേൺ മ്യൂണിക്കിന്റെ താരമായ മുള്ളർ ക്ലബ്ബ് ഫുട്ബോളിൽ തുടരും.
2025 വരെ ക്ലബ്ബുമായി താരത്തിന് കരാറുണ്ട്. ഒരു പതിറ്റാണ്ടിലേറെയായി ജർമനിയുടെ മുന്നേറ്റനിരയിലെ പ്രധാനിയായിരുന്നു മുള്ളർ. 2010 മാർച്ചിൽ അർജന്റീനയ്ക്കെതിരായ സൗഹൃദ മത്സരത്തിലാണ് മുള്ളർ ജർമനിക്കായി അരങ്ങേറിയത്.
ജർമനിക്കായി 131 മത്സരങ്ങൾ കളിച്ച മുള്ളർ 45 ഗോളുകൾ സ്‌കോർ ചെയ്തിട്ടുണ്ട്. ലോഥർ മത്തേയൂസും (150 കളികളിൽ 63 ഗോളുകൾ), മിറോസ്ലാവ് ക്ലോസെയും (137 കളികളിൽ 46 ഗോളുകൾ) മാത്രമാണ് മുള്ളർക്ക് മുന്നിലുള്ളത്. 14 വർഷം നീണ്ടുനിന്ന അന്താരാഷ്ട്ര കരിയറാണ് തോമസ് മുള്ളറിനുള്ളത്.
Read More