കൊച്ചി > കൊച്ചിയിൽ യുവാവ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കടവന്ത്ര ജംഗ്ഷനിലെ ഹോട്ടലിലായിരുന്നു സംഭവം. ഇയാൾ എഴുതിയതെന്ന് കരുതുന്ന കുറിപ്പ് സമീപത്ത് നിന്ന് കണ്ടെടുത്തു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. താഴെ വീണ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.