ഫ്‌ളോറഡ: കോപ്പ അമേരിക്ക കലാശപ്പോരാട്ടം അധികസമയത്തേക്ക് നീളുന്നു. കലാശപ്പോരാട്ടത്തിൽ അർജന്റീനയും കൊളംബിയയും ഇഞ്ചോടിഞ്ച് പോരടിക്കുകയാണ്.
നായകൻ ലയണൽ മെസ്സി രണ്ടാം പകുതിയിൽ പരിക്കേറ്റ് പുറത്തുപോയത് അർജന്റീനയ്ക്ക് തിരിച്ചടിയായി. ഫ്ളോറിഡയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ആക്രമണങളും പ്രത്യാക്രമണങ്ങളും നിറഞ്ഞതായിരുന്നു മത്സരം. മത്സരത്തിന്റെ ആദ്യ പകുതിയിൽ കൊളംബിയൻ ആധിപത്യം പ്രകടമായിരുന്നങ്കിൽ രണ്ടാം പകുതിയിൽ അർജന്റീനയുടെ ശക്തമായ തിരിച്ചുവരവാണ് കണ്ടത്.
65ാം മിനിറ്റിൽ പരിക്കേറ്റതിനെത്തുടർന്ന് മെസ്സിയെ കളത്തിൽ നിന്ന് പിൻവലിച്ചു. നിക്കോളാസ് ഗോൺസാലസാണ് പകരക്കാരനായി ഇറങ്ങിയത്. പിന്നാലെ
ഡഗൗട്ടിൽ നിന്ന് മെസ്സി പൊട്ടിക്കരയുന്നതിനും ഹാർഡ് റോക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. മെസ്സി ഇല്ലെങ്കിലും മൈതാനത്ത് അർജന്റീന കടുത്ത പോരാട്ടം
തന്നെ കാഴ്ചവെച്ചു. 75-ാം മിനിറ്റിൽ നിക്കോളാസ് ഗോൺസാലസ് അർജന്റീനയ്ക്കായി വലകുലുക്കിയെങ്കിലും ഓഫ്സൈഡായതിനാൽ ഗോൾ നിഷേധിച്ചു. 87-ാം മിനിറ്റി
ൽ നിക്കോളാസ് ഗോൺസാലസിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തുപോയി. പിന്നാലെ കളിയവസാനിച്ചതായി പ്രഖ്യാപിച്ച് റഫറിയുടെ വിസിലെത്തി. മത്സരം എക്സ്ട്രാടൈമിലേക്ക് നീളുകയായിരുന്നു.
Read More