ഹരാരെ: ഇന്ത്യ-സിംബാബ്‌വെ ട്വന്റി-ട്വന്റി പരമ്പരയിലെ നാലാം മത്സരം ശനിയാഴ്ച നടക്കും. നാലാം മത്സരം ജയിച്ച് പരമ്പര ഉറപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയപ്പോൾ ശക്തമായി തിരിച്ചടിച്ച് രണ്ടും മൂന്നും മത്സരങ്ങളിലെ ആധികാരിക ജയവുമായി ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലെത്തിയിരുന്നു.
നിറയെ യുവാതരങ്ങളുമായാണ് ട്വന്റി-ട്വന്റി മത്സരത്തിനായി ഇന്ത്യൻ ടീം സിംബാബ്വെയിലെത്തിയത്. എന്നാൽ യുവതാരങ്ങളുടെ പ്രകടനം പ്രതീക്ഷിച്ചതുപോലെ മെച്ചപ്പെടുത്താനായില്ലെന്ന് വിമർശനം പലകോണുകളിൽ നിന്നുയരുന്നുണ്ട്. കൂടാതെ ആദ്യമത്സരത്തിലെ അപ്രതീക്ഷിത തോൽവിയും വിമർശനങ്ങൾക്ക് മൂർച്ചകൂട്ടി.
ഓപ്പണർ അഭിഷേക് ശർമയും സ്പിൻ ഓൾ റൗണ്ടർ വാഷിംഗ്ടൺ സുന്ദറുമാണ് പരമ്പരയിൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്ത രണ്ട് താരങ്ങൾ. ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായെങ്കിലും രണ്ടാം മത്സരത്തിലെ സെഞ്ചുറിയുമായി അഭിഷേക് ശർമയും മികച്ചപ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇന്ത്യൻ സമയം 4.30 നാണ് മത്സരം. സോണി നെറ്റവർക്കിന്റെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ മത്സരം തത്സമയ സംപ്രേഷണം ചെയ്യും.
Read More
- ‘മികച്ച ഫോം മുഖ്യം’ ടീംമംഗങ്ങൾക്ക് ഉപദേശവുമായി ഗംഭീർ
- ‘ശ്രദ്ധിക്കുക നിങ്ങൾ എ.ഐ നിരീക്ഷണത്തിലാണ്’; നിർമ്മിത ബുദ്ധി വഴി കളിക്കാരെ തിരഞ്ഞെടുക്കാൻ സ്പാനിഷ് ഫുട്ബോൾ ക്ലബ് സെവിയ്യ
- കോപ്പ അമേരിക്ക: കലാശപോരാട്ടം അർജന്റീനയും കൊളംബിയയും തമ്മിൽ
- ഉപനായകനായി സഞ്ജു ഇറങ്ങിയത് വെറുതെയായില്ല; സിംബാബ്‌വെയെ തകർത്ത് നീലപ്പട