India vs Zimbabwe 2nd T20I: സിംബാബ്‌വെയ്ക്കെതിരെ നേരിട്ട അട്ടിമറി തോൽവിക്ക് പകരം വീട്ടാൻ ഇന്ത്യൻ ടീം ഇന്ന് രണ്ടാം ടി20 മത്സരത്തിനിറങ്ങും. ഇന്ത്യൻ സമയം വൈകിട്ട് 4.30ന്, സിംബാബ്‌വെയിലെ ഹരാരെ സ്പോർസ് ക്ലബ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ടി20 ലോകകപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തോടെ ഇയിറങ്ങിയ ഇന്ത്യക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു സിംബാബ്‌വെയോട് നേരിട്ട ദയനീയ പരാജയം. ലോകകപ്പ് ടീമിൽ കളിച്ച താരങ്ങളില്ലാതെയാണ് ഇന്ത്യ സിംബാബ്‌വെ പര്യടനത്തിനെത്തിയത്.
അട്ടിമറി നടന്ന മത്സരത്തിൽ 13 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വെ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തിരുന്നു. എന്നാൽ സിംബാബ്‍വെ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ ഇന്ത്യൻ യുവനിരയുടെ തിരിച്ചടി 19.5 ഓവറിൽ 102 റൺസിന് അവസാനിച്ചു.
ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ പ്രതിഭ സമ്പന്നമായ ഒരുകൂട്ടം യുവതാരങ്ങളാണ് ഇന്ത്യ ടീമിൽ കളിക്കുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ തുടങ്ങിയ സീനിയർ താരങ്ങൾ വിരമിച്ചതിന് ശേഷം, വരും വർഷങ്ങളിലേക്കുള്ള ടി20 ടീമിന്റെ ഭാവി നിർണയിക്കുന്ന മത്സരങ്ങൾ കൂടിയാണിത്.
ഇന്ത്യ സാധ്യത ടീം: ശുഭ്മാൻ ഗിൽ(സി), റുതുരാജ് ഗെയ്‌ക്‌വാദ്, അഭിഷേക് ശർമ്മ, റിയാൻ പരാഗ്, ധ്രുവ് ജൂറൽ(ഡബ്ല്യു), റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ , രവി ബിഷ്‌നോയ് , ആവേശ് ഖാൻ, ഖലീൽ അഹമ്മദ് , മുകേഷ് കുമാർ/ഹർഷിത് റാണ.
സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, ശിവം ദുബെ എന്നിവര്‍ അവസാന മൂന്ന് ടി20 മത്സരങ്ങളിൽ കളിക്കും. ജൂലൈ 10, 13, 14 തീയതികളിലാണ് ഇനിയുള്ള മത്സരങ്ങള്‍. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടിലാണ് എല്ലാ മത്സരങ്ങളും നടക്കുക. ജൂലൈ 14 നാണ് ഫൈനൽ മത്സരം. സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ലൈവ് സ്ട്രീമിങ്ങില്‍ സോണി ലിവ്‌ലിലും മത്സരം തത്സമയം കാണാനാകും.
Read More
- ഇന്ത്യൻ നായകനായി രോഹിത് ശർമ്മ തുടരും; പൂർണ്ണ വിശ്വാസമെന്ന് ജയ് ഷാ
- ‘കോപ്പയിൽ കാനറികളുടെ കണ്ണീർ’; സെമി കാണാതെ ബ്രസീൽ പുറത്ത്
- സി ആർ സെവനും എംബാപ്പെയും നേർക്കുനേർ; യൂറോ ക്വാർട്ടറിൽ തീ പാറും പോരാട്ടം
- കോപ്പ അമേരിക്ക: അർജന്റീന സെമിയിൽ; മെസിക്ക് പിഴച്ചെങ്കിലും രക്ഷകനായി മാർട്ടിനെസ്
- മഴയിലും ആവേശം വാനോളം; മുംബൈയെ നീലക്കടലാക്കി ‘വിശ്വവിജയികൾ’
- ലോക കിരീടവുമായി ഇന്ത്യൻ ടീം ജന്മനാട്ടിൽ